ആലപ്പുഴ: കെ.ബി ഗണേഷ് കുമാർ എംഎൽഎയെ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ വിമർശനവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഗണേഷ് കുമാറിനെ മന്ത്രിയാക്കി മുഖം മിനുക്കാൻ നോക്കിയാൽ വെളുക്കാൻ തേച്ചത് പാണ്ടായത് പോലെയാകുമെന്ന് വെള്ളാപ്പള്ളി വിമർശിച്ചു.
സ്വഭാവ ശുദ്ധിയില്ലാത്തവരെയാണോ മന്ത്രിയാക്കുന്നത്,ഉടുപ്പ് മാറുന്നതുപോലെ ഭാര്യയെ മാറുന്നയാളാണ് ഗണേഷ്, ഭാര്യയുടെ അടിമേടിക്കുന്നയാൾ, ഗണേശും അച്ഛനും കൂടി ട്രാൻസ്പോർട്ട് വകുപ്പ് തന്നെ മുടിപ്പിച്ചു. വകുപ്പ് ചോദിച്ച് മേടിക്കുന്നത് കറന്നു കുടിക്കാനാണ്.ഞാനിത് പറയുന്നത് ഈ രാജ്യത്ത് നേര് പറയാനെങ്കിലും ഒരാൾ വേണ്ടേ എന്നതുകൊണ്ടാണെന്ന് വെള്ളാപ്പള്ളി പറഞ്ഞു.
നേരത്തെയും വെള്ളാപ്പള്ളി കെ ബി ഗണേശ് കുമാറിനെതിരെ രംഗത്ത് വന്നിരുന്നു. ഇടതുമുന്നണിയിലെ ധാരണപ്രകാരം ആന്റെണി രാജു മന്ത്രിസ്ഥാനം ഒഴിയുമ്പോൾ പകരം വരേണ്ടത് കെ ബി ഗണേശ് കുമാറാണ്.
Discussion about this post