ന്യൂഡൽഹി : ഏകദിന ലോകകപ്പിൽ പാകിസ്താനെ എട്ടിന്റെ പണി കൊടുത്ത് തോൽപ്പിച്ച ടീം ഇന്ത്യയെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ”ടീം ഇന്ത്യ ! സർവ്വമേഖലകളിലും മുന്നിലെത്തിക്കൊണ്ട് അഹമ്മദാബാദിൽ ഇന്ന് ടീം ഇന്ത്യ മികച്ച വിജയം. ടീമിന് അഭിനന്ദനങ്ങളും വരാനിരിക്കുന്ന മത്സരങ്ങൾക്ക് ആശംസകളും നേരുന്നു” പ്രധാനമന്ത്രി സോഷ്യൽ മീഡിയയിൽ കുറിച്ചു.
അതേസമയം ഇന്ത്യ-പാക് ഏകദിന ലോകകപ്പ് കാണാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നേരിട്ടെത്തിയിരുന്നു. കൊച്ചുമക്കൾക്കൊപ്പം മത്സരം കണ്ട അമിത് ഷാ ആവേശഭരിതനായിരുന്നു. ഇന്ത്യൻ ടീം പാകിസ്താനെ കീഴ്‌പ്പെടുത്തിയപ്പോൾ അദ്ദേഹം പുഞ്ചിരിക്കുകയാണ് ചെയ്തത്.
ഏകദിന ലോകകപ്പിൽ പാകിസ്താനെ തോൽപ്പിക്കുന്ന എപ്പോഴത്തെയും ശീലമാണ് ടീം ഇന്ത്യ ഇത്തവണയും പിന്തുടർന്നത്. നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ പാകിസ്താന് 42.5 ഓവറിൽ 191 റൺസിന് എല്ലാവരും പുറത്തായിരുന്നു. മറുപടി ബാറ്റിംഗിൽ ഇന്ത്യ 30.3 ഓവറിൽ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. 86 റൺസ് എടുത്ത് രോഹിത് ശർമയാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്.
Discussion about this post