എറണാകുളം: നടൻ അലൻസിയറിനെതിരെ മാനനഷ്ടത്തിന് കേസ് കൊടുത്ത് ആർട്ടിസ്റ്റ് നമ്പൂതിരിയുടെ മകൻ ദേവൻ. അഭിമുഖത്തിനിടെ പിതാവിനെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. ഒരു കോടി രൂപയാണ് നഷ്ടപരിഹാരമായി ദേവൻ ആവശ്യപ്പെട്ടിട്ടുള്ളത്.
സംസ്ഥാന ചലച്ചിത്ര പുരസ്കാര വേദിയിൽ പൗരുഷമുള്ള ആൺ പ്രതിമ വേണമെന്ന അലൻസിയറിന്റെ പരാമർശം ഏറെ വിവാദം ആയിരുന്നു. ഇതിന് പിന്നാലെ സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു ആർട്ടിസ്റ്റ് നമ്പൂതിരിയെക്കുറിച്ചുള്ള അലൻസിയറിന്റെ വിവാദ പ്രസ്താവന. എന്തുകൊണ്ടാണ് നമ്പൂതിരി ഉണ്ടാക്കിയ പ്രതിമ തന്നെ നൽകുന്നത് എന്ന തരത്തിൽ ആയിരുന്നു അലൻസിയറിന്റെ പരാമർശം. ഇതിലാണ് ദേവൻ പരാതി നൽകിയിരിക്കുന്നത്. ഇതിൽ അലൻസിയറിന് വക്കീൽ നോട്ടീസും നൽകിയിട്ടുണ്ട്.
പുരസ്കാരത്തിനൊപ്പം നിൽക്കുന്ന ശിൽപ്പം ആർട്ടിസ്റ്റ് നമ്പൂതിരി രൂപകൽപ്പന ചെയ്തതല്ല. എന്നിട്ടും അഭിമുഖത്തിൽ അദ്ദേഹത്തിന്റെ പേര് പരാമർശിച്ചു. വ്യക്തിപരമായും ജാതീയമായും അദ്ദേഹത്തെ അധിക്ഷേപിച്ചുവെന്നും ദേവൻ വ്യക്തമാക്കി. കലാസംവിധായകനാണ് ദേവൻ.
Discussion about this post