പത്തനംതിട്ട : എട്ട് വയസുകാരിയെ അതിക്രൂരമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 104 വർഷം കഠിന തടവും പിഴയും. പത്തനാപുരം പുന്നല സ്വദേശി വിനോദിനെ (32) ആണ് അടൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ശിക്ഷിച്ചത്. 42000 രൂപ പിഴയും കൊടുക്കണം.
2021-22 കാലയളവിൽ പ്രതി മുമ്പ് താമസിച്ചിരുന്ന വീട്ടിൽ വച്ച് എട്ടുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്. അശ്ലീലദൃശ്യങ്ങൾ കാണിച്ചതിന് ശേഷമായിരുന്നു അക്രമം. അടൂർ പോലീസ് രജിസ്റ്റർ ചെയ്ത കേസിന്റെ വിധിയാണ് നിലവിൽ പുറത്തുവന്നിരിക്കുന്നത്.
ഇത് കൂടാതെ മറ്റൊരു പീഡനക്കേസും പ്രതിക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇരയുടെ ഇളയ സഹോദരിയായ മൂന്ന് വയസ്സുകാരിയെ പീഡിപ്പിച്ചതാണ് കേസ്. കേസിൽ പ്രതിക്ക് 100 വർഷം കഠിന തടവും കോടതി വിധിച്ചിരുന്നു.
Discussion about this post