ഛത്തീസ്ഗഢ് : ബീജാപൂരിൽ സുരക്ഷാസേനയുമായി നടന്ന ഏറ്റുമുട്ടലിൽ കമ്യൂണിസ്റ്റ് ഭീകരനെ വധിച്ചു. സംഭവസ്ഥലത്തുനിന്നും എകെ 47 തോക്ക് ഉൾപ്പെടെയുള്ള മാരകായുധങ്ങളും സേന പിടിച്ചെടുത്തു. ബന്ദേപാര വനത്തിൽ ഇന്ന് പുലർച്ചെ സുരക്ഷാ സേന ഭീകരർക്കായി തിരച്ചിൽ നടത്തിയിരുന്നു. തുടർന്നുണ്ടായ ഏറ്റുമുട്ടലിലാണ് കമ്യൂണിസ്റ്റ് ഭീകരനെ സുരക്ഷാ സേന വധിച്ചതെന്ന് ഇൻസ്പെക്ടർ പി സുന്ദർരാജ് പറഞ്ഞു. ഭീകരർക്കായി സേന തിരച്ചിൽ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ മാസം ഛത്തീസ്ഗഢിലെ ദന്തേവാഡയിൽ സുരക്ഷാ സേന നടത്തിയ തിരച്ചിലിനിടയിൽ രണ്ടു വനിതാ കമ്യൂണിസ്റ്റ് ഭീകരരെ വധിച്ചിരുന്നു.സംഭവസ്ഥലത്തുനിന്നും ഇൻസാസ് റൈഫിൾ ഉൾപ്പെടെയുള്ള മാരകായുധങ്ങളും കണ്ടെടുത്തിരുന്നു.
Discussion about this post