ജറുസലേം: ഇസ്രായേലിന് നേരെ വീണ്ടും ഭീഷണി മുഴക്കി ഹമാസ്. എന്ത് ചെയ്യാനും തങ്ങൾ തയ്യാറാണെന്ന് ഹമാസ് വക്താവ് അബു ഒബൈദ് പറഞ്ഞു. ടി വി ചാനലിൽ സംസാരിക്കുന്നതിനിടെ ആയിരുന്നു വീണ്ടും ഭീഷണി മുഴക്കി ഒബൈദ് രംഗത്ത് എത്തിയത്.
നിലവിൽ ഗാസയുടെ സമീപ മേഖലകൾ എല്ലാം ഇസ്രായേലിന്റെ നിയന്ത്രണത്തിലാണ്. പതിയെ ഗാസ മുഴുവനും നിയന്ത്രണത്തിലാക്കി ഹമാസിനെ തുരത്താനാണ് ഇസ്രായേലിന്റെ നീക്കം. ഇതോടെയാണ് ഭീഷണി മുഴക്കി ഹമാസ് രംഗത്ത് എത്തിയത്.
തങ്ങളെ ഭയപ്പെടുത്താമെന്ന് ഇസ്രായേൽ കരുതണ്ട. തങ്ങൾ ഭയപ്പെടില്ല. എന്തിനു തയ്യാറാണ് തങ്ങൾ എന്നും ഒബൈദ് വ്യക്തമാക്കി. നിലവിൽ 200 ഓളം പേരെ തങ്ങൾ ബന്ദികളാക്കിയിട്ടുണ്ട്. ഇതിന് പുറമേ 50 പേരെ വിവിധ ഭാഗങ്ങളിൽ തടവിലാക്കിയിട്ടുണ്ട്. വിദേശ പൗരന്മാർ ഉൾപ്പെടെ ഇക്കൂട്ടത്തിലുണ്ട്. തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ചാൽ വിദേശ പൗരന്മാരെ വിടാം. ഇസ്രായേലിന്റെ ആക്രമണത്തിൽ 22 ഇസ്രായേലി ബന്ദികൾ കൊല്ലപ്പെട്ടുവെന്നും ഒബൈദ് കൂട്ടിച്ചേർത്തു.
അതേസമയം കഴിഞ്ഞ 11 ദിവസമായി ഇസ്രായേൽ – ഹമാസ് പോരാട്ടം തുടരുകയാണ്. ഇതുവരെ രണ്ടായിരത്തോളം ഹമാസ് ഭീകരരെയാണ് ഇസ്രായേൽ വകവരുത്തിയത്. വരും ദിവസങ്ങളിലും ഹമാസിനെതിരെ ആക്രമണം കടുപ്പിക്കും.
Discussion about this post