ഈറോഡ്: ഡിഎംകെ സർക്കാർ കർഷകരെയും കാർഷിക മേഖലയെയും അവഗണിക്കുകയാണെന്ന് ബിജെപി തമിഴ്‌നാട്
അധ്യക്ഷൻ കെ അണ്ണാമലൈ. അതിനു പകരം സർക്കാർ മദ്യശാലകൾ തുറക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. തമിഴ്‌നാട്ടിലെ ഈറോഡ് ജില്ലയിലെ “എൻ മാൻ എൻ മക്കൾ” പദയാത്രയ്ക്കിടയിൽ സംസാരിക്കുകയായിരുന്നു അണ്ണാമലൈ.
തമിഴ്‌നാട്ടിൽ സർക്കാർ കർഷകരുടെ ഉന്നമനത്തിനായി ഒന്നും ചെയ്യുന്നില്ല. അവർ ദരിദ്രരായി തന്നെ തുടരുകയാണ്. പുകവലി ആരോഗ്യത്തിന് ഹാനികരം അതുപോലെ തന്നെ ഡിഎംകെയും പൊതുജനങ്ങൾക്ക് ഹാനികരമാണ് അണ്ണാമലൈ പറഞ്ഞു. ഡിഎംകെ-കോൺഗ്രസ് സഖ്യത്തിൽ 2 ജി അഴിമതി ഉൾപ്പെടെ നിരവധി അഴിമതികൾ നടന്നിട്ടുണ്ട്.എന്നാൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയിലെ ഒരാൾ പോലും അഴിമതിക്കാരല്ല അദ്ദേഹം പറഞ്ഞു. ബിജെപി അധികാരത്തിൽ എത്തിയാൽ എല്ലാ വീടുകളിലും വൈദ്യുതിയും ഗ്യാസ് കണക്ഷനും നൽകുക എന്നതാണ് ലക്ഷ്യം അണ്ണാമലൈ കൂട്ടിച്ചേർത്തു.
ഡിഎംകെയിൽ വനിതാ നേതാക്കൾക്ക് പ്രാധാന്യം നൽകുന്നില്ല. കനിമൊഴി കരുണാനിധിയുടെ മകളായതിനാൽ മാത്രമാണ് പാർട്ടിയിൽ സ്ഥാനം നൽകിയതെന്നും അണ്ണാമലൈ പറഞ്ഞു. എന്നാൽ ബിജെപിയിൽ സാധാരണ സ്ത്രീകൾ ആണ് ജില്ലാനേതാക്കളെന്നും അദ്ദേഹം പറഞ്ഞു.
നരേന്ദ്രമോദി സർക്കാർ വനിതാ സംവരണ ബില്ലിലൂടെ സ്ത്രീകളുടെ ക്ഷേമത്തിനായി 33 ശതമാനം സംവരണം കൊണ്ടുവന്നു.അതിനാൽ സാധാരണ കുടുംബങ്ങളിലെ സ്ത്രീകൾക്കും എംപിയും എംഎൽഎയുമാവാൻ കഴിയും. അതിനാൽ പ്രധാനമന്ത്രി മോദിയുടെ വികസനപ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുവാൻ എല്ലാ സ്ത്രീകളോടും ഞാൻ അഭ്യർത്ഥിക്കുകയാണ് അണ്ണാമലൈ പറഞ്ഞു.
Discussion about this post