കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ഏഷ്യൻ ഗെയിംസ് മെഡൽ ജേതാവ് ശ്രീശങ്കറിന്റെ പിതാവും പരിശീലകനുമായ എസ് മുരളി. പ്രധാനമന്ത്രി പകർന്നു നൽകിയ ആത്മവിശ്വാസം ലക്ഷ്യബോധത്തോടെ മുന്നേറാൻ ഇന്ത്യൻ താരങ്ങളെ സഹായിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. ഏഷ്യൻ ഗെയിംസിൽ നൂറ് മെഡലുകളായിരുന്നു പ്രധാനമന്ത്രി നൽകിയ ലക്ഷ്യം. എന്നാൽ 107 മെഡലുകൾ നേടാൻ ഇന്ത്യക്ക് സാധിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.
അടുത്ത ഒളിംപിക്സിനും പ്രധാനമന്ത്രി ഒരു ടാർഗറ്റ് നൽകിയിട്ടുണ്ട്. കായിക മേഖലക്ക് വലിയ പ്രാധാന്യം നൽകുന്ന ഒരു പ്രധാനമന്ത്രിയാണ് നമുക്ക് ഉള്ളത്. നിങ്ങൾക്ക് എന്ത് ആവശ്യമുണ്ടെങ്കിലും പറഞ്ഞോളൂ, രാജ്യം ഒപ്പമുണ്ട് എന്നതാണ് പ്രധാനമന്ത്രിയുടെ നയമെന്നും എസ് മുരളി പറഞ്ഞു.
ഏഷ്യൻ ഗെയിംസിൽ കൃത്യമായ ആധിപത്യം പുലർത്തുന്ന പ്രകടനമാണ് ഹോക്കി ടീം പുറത്തെടുത്തതെന്ന് ഇന്ത്യൻ ഗോൾ കീപ്പർ പി ആർ ശ്രീജേഷ് പറഞ്ഞു. പാരീസ് ഒളിംപിക്സിൽ വലിയ ലക്ഷ്യങ്ങളാണ് ഇന്ത്യക്ക് ഉള്ളതെന്ന് മുഖ്യ പരിശീലകൻ രാധാകൃഷ്ണൻ നായർ പറഞ്ഞു. കായിക ശക്തിയാക്കി രാജ്യത്തെ മാറ്റാൻ കഴിയുമെന്ന ആത്മവിശ്വാസവും കാഴ്ചപ്പാടുമാണ് പ്രധാനമന്ത്രി മുന്നോട്ട് വെക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മനോരമ ന്യൂസ് കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു ഇവർ.
Discussion about this post