ബംഗളൂരു : മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കുന്നതിന് വേണ്ടിയുള്ള ഇന്ത്യയുടെ ഗഗന്‍യാന്‍ പദ്ധതി പരീക്ഷണ പറക്കലിന് തയ്യാറായതായി ഐഎസ്ആര്‍ഒ. ആളില്ലാ പരീക്ഷണ പറക്കലിനാണ് ദൗത്യം തയ്യാറെടുക്കുന്നത്. ഈ മാസം 21ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നാണ് വിക്ഷേപണം. ഗഗയാന്‍ ദൗത്യം റദ്ദാക്കേണ്ടി വന്നാല്‍ യാത്രികരെ സുരക്ഷിതമായി തിരികെ ഇറക്കുന്നതിന് വേണ്ടിയുള്ള പരീക്ഷണമാണ് നടത്തുന്നത്.
16.9 കിലോമീറ്റര്‍ ഉയരത്തില്‍ എത്തിയാല്‍ ക്രൂ എസ്‌കേപ്പ് സിസ്റ്റത്തില്‍ നിന്ന് ക്രൂ മൊഡ്യൂള്‍ വേര്‍പെടും. ഈ അബോര്‍ട്ട് ദൗത്യത്തിനായി പ്രത്യേകം വികസിപ്പിച്ചെടുത്ത സിംഗിള്‍-സ്റ്റേജ് ലിക്വിഡ് റോക്കറ്റാണ് ടിവി-ഡി1. പേലോഡുകളില്‍ ക്രൂ മൊഡ്യൂള്‍, ക്രൂ എസ്‌കേപ്പ് സിസ്റ്റം എന്നിവ ഉള്‍പ്പെടുന്നു, ഇവ രണ്ടും ഫാസ്റ്റ് ആക്ടിംഗ് സോളിഡ് മോട്ടോറുകള്‍ കൊണ്ട് സജ്ജീകരിച്ചിരിക്കുന്നതായും ഐഎസ്ആര്‍ഒ വ്യക്തമാക്കുന്നു.
വിമാനത്തിനുള്ളില്‍ അപാകതകള്‍ ഉണ്ടാവുകയാണെങ്കില്‍ ക്രൂ അംഗങ്ങളുടെ ജീവന്‍ സംരക്ഷിക്കുക എന്നതാണ് ഇതിന്റെ പ്രാഥമിക ലക്ഷ്യം. യുദ്ധവിമാനങ്ങളില്‍ കാണപ്പെടുന്ന എജക്ഷന്‍ സീറ്റിന് സമാനമായ തത്വത്തിലാണ് അബോര്‍ട്ട് ആന്‍ഡ് ക്രൂ എസ്‌കേപ്പ് സിസ്റ്റം പ്രവര്‍ത്തിക്കുന്നത്.
17 കിലോമീറ്റര്‍ ദൂരം പിന്നിട്ട് കഴിഞ്ഞാല്‍ ക്രൂ മൊഡ്യൂള്‍ വേര്‍പെടും. തുടര്‍ന്ന് അബോര്‍ട്ട് നടപടികള്‍ ഇവ തനിയെയാണ് ആരംഭിക്കുക. പാരച്യൂട്ടുകളുടെ സഹായത്തോടെ ക്രൂ മൊഡ്യൂള്‍ കടലില്‍ തെറിച്ചു വീഴും. ബംഗാള്‍ ഉള്‍ക്കടലില്‍ നിന്ന് ക്രൂ മൊഡ്യൂള്‍ റിക്കവര്‍ ചെയ്യും.
കന്നി പരീക്ഷണത്തിന് മുന്നോടിയായി, ക്രൂ മൊഡ്യൂള്‍ ബംഗളൂരുവിലെ ഇസ്രോയുടെ ഫെസിലിറ്റിയില്‍ ഒരു അക്കോസ്റ്റിക് ടെസ്റ്റ് ഉള്‍പ്പെടെ വിവിധ ഇലക്ട്രിക്കല്‍ ടെസ്റ്റുകള്‍ക്ക് വിധേയമായി.
പരീക്ഷണ പറക്കല്‍ വിജയിച്ചാല്‍ മാത്രമേ ബാക്കിയുള്ള ടെസ്റ്റുകള്‍ കൂടി നടത്താനാവൂ. ബഹിരാകാശത്തേക്ക് ആളില്ലാ പേടകം അയക്കുന്നതുമെല്ലാം ഈ ദൗത്യത്തിന്റെ വിജയത്തെ ആശ്രയിച്ചാണുള്ളതെന്നും ഐഎസ്ആര്‍ഒ അറിയിച്ചു.
എല്ലാം കൃത്യമായി വന്നാല്‍ മാത്രമേ ഇന്ത്യന്‍ ബഹിരാകാശ യാത്രികരുമായി ഗഗന്‍യാന്‍ മിഷന്‍ ലോഞ്ച് ചെയ്യാനാവൂ എന്നും ദൗത്യ സംഘം വ്യക്തമാക്കി.
Discussion about this post