വയനാട്: വയനാട് ഡിഎംഒ പി.വി. ശശിധരനെ കാണാനില്ലെന്നു പരാതി. ഡി.എം.ഒയെ കാണാനില്ലെന്ന് ഡെപ്യൂട്ടി ഡിഎംഒയാണ് മാനന്തവാടി പൊലീസില്‍ പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.
ഇന്നലെ പുലര്‍ച്ചെ വീട്ടില്‍ നിന്നും ഇറങ്ങിയ ഇദ്ദേഹം കല്‍പ്പറ്റയില്‍ ബസിറങ്ങിയതായാണു വിവരം. എന്നാല്‍ ബസ് സ്റ്റാന്‍ഡില്‍ കാത്തുനിന്ന ഔദ്യോഗിക വാഹനത്തിലേക്ക് ഡോ. ശശിധരന്‍ എത്തിയില്ലെന്ന് ഡെപ്യൂട്ടി ഡിഎംഒ പറയുന്നു. അദ്ദേഹത്തിന്റെ ഫോണ്‍ ഓഫ് ചെയ്ത നിലയിലാണ്.
Discussion about this post