ഇസ്ലാമാബാദ്: കഴിഞ്ഞ നാല് വർഷമായി ലണ്ടനിൽ കഴിഞ്ഞുവരുന്ന മുൻ പാകിസ്താൻ പ്രധാനമന്ത്രി നവാസ് ഷെരീഫ് ഇന്ന് ജന്മനാട്ടിൽ തിരിച്ചെത്തി. ചാർട്ടേഡ് വിമാനത്തിൽ ബന്ധുക്കൾക്കും മുതിർന്ന പാർട്ടി നേതാക്കൾക്കും ഒപ്പമാണ് നവാസ് ഷെരീഫ് പാകിസ്താനിൽ തിരിച്ചെട്ടിയത്. പാകിസ്താനിൽ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് നവാസ് ഷെരീഫിന്റെ തിരഞ്ഞെടുപ്പ്.
മൂന്ന് തവണ പ്രധാനമന്ത്രിയായിരുന്ന നവാസ് ഷരീഫ് അഴിമതിക്കേസിൽ 7 വർഷം തടവിന് ശിക്ഷിക്കപ്പെട്ട് ലഹോർ ജയിലിൽ കഴിയവേയാണ് ചികിത്സയ്ക്കായി ലണ്ടനിലേക്ക് പോയത്. 2019 ൽ ലണ്ടനിലേക്ക് പോയ നവാസ് പിന്നീട് ഒരിക്കലും രാജ്യത്തേക്ക് മടങ്ങിയിട്ടില്ല.
2022 ഏപ്രിലിൽ നവാസ് ഷെരീഫിന് രാജ്യത്തേക്ക് തിരിച്ച് വരാൻ പാക് സർക്കാർ പാസ്‌പോർട്ട് നൽകിയിരുന്നു. തനിനെതിരെ നടപടിയെടുത്ത മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അഴിമതിക്കേസിൽ ജയിലിൽ കഴിയുമ്പോഴാണ് ഷെരീഫ് തിരികെ രാജ്യത്തെത്തുന്നത്.
ലണ്ടനിൽനിന്നുള്ള യാത്രാമധ്യേ രണ്ടുദിവസം മുൻപ് പ്രത്യേകവിമാനത്തിൽ ദുബായിലെത്തിയ നവാസ് ഷരീഫ് അവിടെവച്ചു വിവിധസംഘടനാനേതാക്കളുമായി ചർച്ചകൾ നടത്തി. 24 വരെ അറസ്റ്റ് തടഞ്ഞുള്ള ജാമ്യം കഴിഞ്ഞ ദിവസം ഹൈക്കോടതി നവാസിന് അനുവദിച്ചിരുന്നു.
Discussion about this post