ന്യൂയോർക്ക് : യുഎസിൽ ബസ്സിൽ യാത്ര ചെയ്യുകയായിരുന്ന കൗമാരക്കാരന് നേരെ വംശീയ ആക്രമണം. തലപ്പാവ് ധരിച്ചതിന്റെ പേരിലാണ് സിഖുകാരനായ ആൺകുട്ടിക്ക് ആക്രമണം നേരിടേണ്ടി വന്നത്. സംഭവത്തിൽ 26-കാരനായ പ്രതിയെ യുഎസ് പോലീസ് അറസ്റ്റ് ചെയ്തു.
വംശീയ വിദ്വേഷത്തിന്റെ പേരിൽ സിഖുകാരനായ ആൺകുട്ടിയെ ആക്രമിച്ചതിന് ക്രിസ്റ്റഫർ ഫിലിപ്പോക്‌സ് എന്ന യുവാവാണ് അറസ്റ്റിൽ ആയിരിക്കുന്നത്. ഇയാൾ സ്ഥിരം കുറ്റവാളി ആണെന്നാണ് പോലീസ് പറയുന്നത്. നേരത്തെ കവർച്ചാ ശ്രമത്തിന്റെ പേരിൽ രണ്ട് വർഷം ജയിൽ ശിക്ഷ അനുഭവിച്ച ആളാണ് പ്രതി. 2021ൽ ആയിരുന്നു ഇയാൾ ജയിലിൽ നിന്നും പുറത്തിറങ്ങിയത്.
ന്യൂയോർക്ക് സിറ്റി എംടിഎ ബസിൽ വച്ചാണ് പ്രതി സിഖുകാരനായ ആൺകുട്ടിയെ ആക്രമിച്ചത്. ‘ ഈ രാജ്യത്തുള്ളവരാരും ഇത് ധരിക്കാറില്ല’ എന്ന് പറഞ്ഞാണ് ഇയാൾ മർദ്ദനം നടത്തിയത്. തലപ്പാവ് അഴിച്ചു മാറ്റാനും ഇയാൾ ശ്രമം നടത്തി. വംശീയ വിദ്വേഷത്തിന്റെ പേരിൽ ബസിൽ ഉണ്ടായ ഈ ആക്രമണത്തിൽ എംടിഎയുടെ ആക്ടിംഗ് ചീഫ് കസ്റ്റമർ ഓഫീസർ ഷാനിഫ റിയാര ദുഃഖം രേഖപ്പെടുത്തി.
Discussion about this post