ധ്യേയാ ചിപ്പു(നിലപാട്)
സഖാക്കളെ…
ഹിന്ദുത്വം ഫാസിസമാകുന്ന നാട്ടില്‍ എങ്ങനെ ഹിന്ദുവായി ജീവിക്കും…..
ഞാനൊരു ഹിന്ദുവാണ്…സാര്‍ പുറത്ത് പറയാന്‍ മടിക്കണോ എന്നറിയില്ല..ഈയിടെ ഹിന്ദുവായത് ഏറെ മോശമാണെന്ന് തോന്നി തുടങ്ങിയിരിക്കുന്നു.
ഹിന്ദുവായ അച്ഛനും അമ്മയ്ക്കും പിറന്നത് കൊണ്ട് ഹിന്ദു നാമധാരിയായി..വളര്‍ന്നത് ഹിന്ദു വിശ്വാസമനുസരിച്ച്..അമ്പലത്ത് പോവും, കുറി തൊടും..കൃഷ്ണ വിഗ്രഹത്തിന് മുന്നില്‍ കണ്ണടച്ച് നിന്നപ്പോള്‍ മനസ്സിലെ ഭഗവാനെ കാണും
രാമായണം സീരിയലും, മഹാഭാരതം ചിത്രകഥയും വായിച്ചു.തലമുറകള്‍ കാത്ത് വച്ച ഹിന്ദു പാരമ്പര്യത്തിനൊപ്പം ഒഴുകി കൊണ്ടിരിക്കുന്ന അനവധി കഥകള്‍ കേട്ടു.
അഹം ബ്രഹ്മാസ്മി..എന്ന് കേട്ടു.കുരുന്നിലെ മലകയറി അയ്യനെ കാണും മുമ്പ് തന്നെ തത്ത്വമസി എന്ന വാചകം മനസ്സിലുറച്ചു. ഏകദൈവവിശ്വസത്തിന്റെ മനോഹര ദര്‍ശനം സെമസ്റ്റിക് മതങ്ങള്‍ രൂപം കൊള്ളു മുന്‍പേ നമ്മുടെ നാട്ടില്‍ ഉദയം ചെയ്തിരുന്നല്ലോ എന്നഭിമാനിച്ചു. ഭഗവാനാകാനുള്ള നിയോഗമാണ് ജന്മമെന്ന് എപ്പോഴോക്കയോ മനസ്സ് തിരിച്ചറിഞ്ഞു.ശിലാരൂപത്തിലുള്ള ദൈവ രൂപമായാലും, ജീവിയ രൂപമായാലും അതിനെ ആരാധിക്കുക വഴി ജിവിത്തതിന്റെ നിസ്സാരതയും, അവനവനിലേക്കുള്ള യാത്ര എത്ര ദുര്ഘടകമാണെന്നും തിരിച്ചറിഞ്ഞു. നടക്കും തോറും എളുപ്പമുള്ള ദൈവ വഴികള്‍..
ആരെയും കൊന്ന് തള്ളാനില്ല.എതിര്‍ക്കാനില്ല..സമാധാനത്തിന്റെ വല്ലരികള്‍ കയ്യാട്ടി വിളിച്ചു..ഈ യാത്രയില്‍ അഭിമാനിച്ചു.മനോഹരമായ സ്വന്തം പൈതൃകത്തെ നെഞ്ചോട് ചേര്‍ത്ത് അഭിമാനിച്ചു.
സ്വയം ദൈവമായി ഋഷിശ്വേരന്മാര് എഴുതി വച്ച വേദങ്ങളും ഉപവേദങ്ങളും അതേ ഭാഷയില്‍ വായിച്ചറിയാനാവാത്തതില് ഖേദിച്ചു.ഒരു ശരാശരി ഹിന്ദുവിന്റെ വിഷമങ്ങള്‍ ആവാം ഇതെല്ലാം.
സെമസ്റ്റിക് മതങ്ങള്‍ തങ്ങളെ തുറിച്ച് നോക്കാനും, നിങ്ങള്‍ മോശക്കാരാണെന്നും പറയാനും തുടങ്ങിയപ്പോള്‍ ഉണ്ടായ അസ്വസ്ഥത ഇല്ലാതാക്കാനുള്ള കെല്പ് ഇല്ലാതെ പോയല്ലോ എന്ന ദുഖം വേട്ടയാടി. ആത്മീയതയെ തള്ളി കമ്മ്യൂണിസം തേരോട്ടം നടത്തുന്ന മണ്ണിലെങ്ങനെ സമാധാനമായി ജീവിക്കും എന്ന് ആശങ്കപ്പെട്ടു. എന്നിട്ടും ജന്മം കൊണ്ട് ലഭിച്ച ഹിന്ദുത്വവുമായി ജീവിച്ചു.
പക്ഷേ എളുപ്പമല്ല..അവര്‍ പറയുന്നു ഇപ്പോള്‍ ഹിന്ദുത്വം ഫാസിസമാണെന്ന്..വേദങ്ങളെയും ഇതിഹാസങ്ങളെയും, പാരമ്പര്യത്തെയും കുറിച്ച് പറയുന്നത്.. ഫാസിസമാണെന്ന്, ഹിന്ദു നാമധാരികളാകുന്നതില് ലജ്ജിക്കണമെന്ന്, ക്ഷേത്രത്തില്‍ പോകുന്നത് ഹിന്ദുത്വ ചിന്തകളുടെ തുടര്‍ച്ചയാണെന്ന് കരുതിയിരുന്നിടത്ത് പ്ലക് കാര്‍ഡ് ഉയര്‍ത്തുന്നു ഹിന്ദുത്വത്തെ ഫക് ചെയ്യണമെന്ന്.വാക്കുകള്‍ ഒരു ഹിന്ദു വിന്റെ മനസ്സില്‍ വീണ് പൊള്ളുമെന്നറിഞ്ഞിട്ടും നിങ്ങള്‍ പറയുന്നു ഹിന്ദുത്വ വാദങ്ങളെ( സ്വന്തം പാരമ്പര്യത്തെ, വിശ്വാസത്തെ ഉദ്ഘോഷിക്കുന്നത് നിര്‍ത്തണമെന്ന്,)വ്യഭിചരിക്കണമെന്ന്..
എനിക്കറിയാം നിങ്ങള്‍ സംസാരിക്കുന്നത് രാഷ്ട്രീയമാണ്. എന്തിലും നിങ്ങള്‍ക്ക് വലുത് രാഷ്ട്രീയമാണ്. പക്ഷേ ഞങ്ങള്‍ക്കത് അങ്ങനെയല്ല.. ഞങ്ങളെ മനപൂര്‍വ്വം വേദനിപ്പിക്കാന്‍ നിങ്ങളുയര്‍ത്തുന്ന പ്ലക് കാര്‍ഡുകള്‍ ശുദ്ധ ഫാസിസത്തിന്റെ പ്രതീകമാണ്..നിങ്ങള്‍ രാഷ്ട്രീയത്തെ രാഷ്ട്രീയം കൊണ്ട് നേരിടു..ഞങ്ങള്‍ ഹിന്ദുക്കളെ വെറുതെ വിടു.
ഇസ്ലാമിസത്തെയും, ക്രിസ്ത്യാനിറ്റിയേയും ഫക് ചെയ്യു എന്ന ബോര്‍ഡുമായി നിരീശ്വര വാദത്തിന്റെ കമ്മ്യൂണിസ്റ്റ് ചുവപ്പുമായി നിങ്ങള്‍ വരാന്‍ രാഷ്ട്രീയകാരണങ്ങളാല്‍ അല്പം വൈകുമെന്ന് ഞങ്ങള്‍ക്കറിയാം..പക്ഷേ നിങ്ങളതും ചെയ്യും.ദൈവവിശ്വസത്തെ പോലും ഫാസിസമായി കരുതുന്ന രാഷ്ട്രീയ തിമിരമാണ് ഇത് എന്ന് നിങ്ങള്‍ തിരിച്ചറിയും വരെ ഇത്തരം സംഗമങ്ങളുമായി നിങ്ങള്‍ വരുമെന്ന് ഞങ്ങള്‍ക്കുറപ്പുണ്ട്.പക്ഷേ ഒന്നറിയുക മനുഷ്യ മനസ്സുകളെ അവരുടെ വിശ്വമനുസരിച്ച് ജീവിക്കേണ്ട് ഞങ്ങളുടെ രാ്ഷ്ട്രീയ ശരികളുടെ അടിമയാകു എന്നാണ് നിങ്ങള്‍ പറയുന്നത്..പറഞ്ഞോളു പക്ഷേ മറ്റുള്ളവരുടെ ആത്മീയതയേയും, വിശ്വസത്തേയും തെരുവില്‍ റേപ്പ് ചെയ്യരുത്.
ഫക് ഹിന്ദുത്വ എന്ന് ബാനറെഴുതും മുമ്പ് പലതവണ ആലോചിക്കണം.നിങ്ങളുടെ രാഷ്ട്രീയ ഫാസിസം ആര്‍ക്കെല്ലാം മുറിവേല്പിക്കുമെന്ന്, ആരിലൊക്കെ ആശങ്ക ഉയര്‍ത്തുമെന്ന്.
നിങ്ങളുടെ രാഷ്ട്രീയ ഫാസിസം ഞങ്ങളുടെ വിശ്വസത്തെ വെല്ലുവിളിക്കുകയല്ല ചെയ്യുന്നത്.നിങ്ങള്‍ ഞങ്ങളുടെ ജീവിതരീതികളെയും, ആത്മീയ ചിന്തകളെയും തെരിവില്‍ പരസ്യമായ ബലാത്സംഗം ചെയ്യുകയാണ്.
ഒറു ഹിന്ദുവായി ജനിക്കുന്നതും. ഹിന്ദുത്വത്തെ കുറിച്ച് പറയുന്നതും മോശമാണെന്ന് നിങ്ങള്‍ പറയുമ്പോള്‍..കയ്യടി കിട്ടുന്നതും, മറ്റ് മതസ്ഥരെ കുറിച്ച് പറയുമ്പോള്‍ നിങ്ങളുടെ കൂട്ടത്തില്‍ നിന്ന് തന്നെ പ്രതിഷേധമുയരുന്നതും നിങ്ങള്‍ നിശ്ബ്ദരായി അതിനെ പ്രോത്സാഹിപ്പിക്കുന്നതും ഞങ്ങള്‍ കാണുന്നുണ്ട്.
നിങ്ങള്‍ ചെയ്യുന്നത് എന്തെന്ന് നിങ്ങള്‍ അറിയുന്നില്ല എന്ന് പറഞ്ഞ തന്ന യേശുവിനോളം ഭൂരിപക്ഷവും വളര്‍ന്നില്ല എന്ന് മനസ്സിലാക്കുന്നത് നന്നാവും.
നിലപാടില്‍ നിങ്ങള്‍ക്കും എഴുതാം..നിങ്ങളുടെ വീക്ഷണം ഉള്‍ക്കൊള്ളുന്ന ലേഖനം പ്രസിദ്ധീകരണ യോഗ്യമാണെങ്കില്‍ ബ്രേവ് ഇന്ത്യ ന്യൂസില്‍ ഉള്‍പ്പെടുത്തും.ലേഖനങ്ങള്‍ അയക്കേണ്ട വിലാസം[email protected] . Unicode ഫോര്‍മാറ്റില്‍ അയക്കാന്‍ ശ്രദ്ധിക്കുമല്ലോ..മൊബൈല്‍ നമ്പറും വിലാസവും ഉള്‍പ്പെടുത്താനും അപേക്ഷിക്കുന്നു.
Discussion about this post