ഇന്ന് എല്ലാ പ്രായക്കാരും ഡയറ്റിൽ ഉൾപ്പെടുന്ന ഭക്ഷണമാണ് ഓട്സ്. ശരീരഭാരം കുറക്കാൻ ആഗ്രഹിക്കുന്നവർക്കും പലതരം ഡയറ്റുകൾ പിന്തുടരുന്ന ആളുകൾക്കുമെല്ലാം ഇത് കഴിക്കാൻ ഏറ്റവും അനുയോജ്യമാണ്. നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ, ആന്റിഓക്സിഡന്റുകൾ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്.
രക്തസമ്മർദ്ദവും പഞ്ചസാരയുടെ അളവും കുറയ്ക്കാൻ സഹായിക്കുന്ന ശക്തമായ ആന്റിഓക്സിഡന്റുകളായ അവെനൻത്രമൈഡുകളും ഓട്സിൽ അടങ്ങിയിട്ടുണ്ട്. ഇത് ദഹന ആരോഗ്യത്തിനും ഗുണം ചെയ്യും. എന്നാൽ ഓട്സ് കഴിക്കാൻ ഏറ്റവും അനുയോജ്യമായ സമയം ഏതാണെന്ന് അറിയാമോ?
തടി കുറയ്ക്കാൻ ഓട്സ് ഫലപ്രദമാകുന്നത് രാവിലെ 11 മണിയ്ക്കു കഴിയ്ക്കുമ്പോഴാണ്. അതും കൊഴുപ്പു കുറഞ്ഞ പാലിലോ വെള്ളത്തിലോ കുറുക്കി ലേശം ഉപ്പു ചേർത്തു കഴിയ്ക്കുമ്പോഴാണ് കൂടുതൽ ഗുണകരമാകുന്നത്.
11 മണിയ്ക്ക് ഓട്സ് കഴിയ്ക്കുമ്പോൾ വിശപ്പു കുറയും. ഇതിലെ നാരുകൾ ദഹിയ്ക്കുവാൻ സമയമെടുക്കും. ഇതു കൊണ്ടു തന്നെ ഉച്ചഭക്ഷണം അമിതമായി കഴിയ്ക്കുന്നത് ഒഴിവാക്കാൻ സാധിയ്ക്കും. ഇതിൽ ധാരാളം പ്രോട്ടീനുകളുമുണ്ട്. പ്രോട്ടീൻ തടി കുറയ്ക്കാൻ ഏറെ അത്യാവശ്യം വേണ്ട ഒന്നാണ്. ഇതും ഓട്സ് 11 മണിയ്ക്കു കഴിയ്ക്കുമ്പോൾ തടി കുറയ്ക്കാൻ സഹായിക്കുന്ന ഘടകമാണ്.
ധാരാളം ബീറ്റാഗ്ലൂക്കോൺ അടങ്ങിയിരിയ്ക്കുന്ന ഒന്നു കൂടിയാണ് ഓട്സ്. തടി കുറയ്ക്കാൻ ഇത സഹായിക്കുന്നതിന്റെ പ്രധാനപ്പെട്ട ഒരു കാരണവും ഇതു തന്നെയാണ്. ബീറ്റാ ഗ്ലൂക്കോൺ ശരീരത്തിന്റെ ബിഎംഐ, അതായത് ബോഡി മാസ് ഇൻഡെക്സ് നിയന്ത്രിച്ചു നിർത്താൻ സഹായിക്കുന്ന ഒന്നാണ്.
ഓട്സ് 11 മണിയ്ക്ക് ഇതേ രീതിയിൽ കഴിയ്ക്കുമ്പോൾ പതുക്കെയാണ് നാരുകൾ കാരണം ദഹനമെന്നതിനാൽ ഗ്ലൂക്കോസ് തോതും അമിതമായി ഉയരുന്നതില്ല. ഓട്സിൽ മധുരമില്ലെന്നു മാത്രമല്ല, ശരീരത്തിലെ ഗ്ലൂക്കോസ് പതുക്കെയാണ് റിലീസ് ചെയ്യപ്പെടുന്നത്. ഇതു പ്രമേഹം പോലെയുളള രോഗങ്ങളെ തടഞ്ഞു നിർത്താൻ സഹായിക്കും.
Discussion about this post