രുചികളിൽ ഭീകരനാണ് എരിവ്… ഭക്ഷണം രുചികരമാക്കാൻ സഹായിക്കുന്ന എരിവ് പക്ഷേ അൽപ്പം കൂടി പോയാൽ പണി പാളും. കണ്ണിൽ നിന്നും മൂക്കിൽ നിന്നും വെള്ളം വന്ന് ആകെ അങ്കലാപ്പിലാകും കാര്യങ്ങൾ. എങ്കിൽ ലോകത്തിലെ ഏറ്റവും എരിവുള്ള മുളകിനെ കുറിച്ച് കേട്ടിട്ടുണ്ടോ? സാധാരണക്കാർക്ക് കഴിക്കാൻ പോയിട്ട് രുചിക്കാൻ പോലും കഴിയാത്ത എരിവുള്ള പെപ്പർ എക്‌സിനെ കുറിച്ചാണ് പറഞ്ഞ് വരുന്നത്.
സൗത്ത് കാരലെയ്‌നയിലെ പച്ചമുളക് ഗവേഷകനായ എഡ് ക്യൂറിയുടെ പക്കർ ബട്ട് പെപ്പർ കമ്പനിയാണ് ഈ മുളക് വളർത്തി റെക്കോഡ് സ്വന്തമാക്കിയിരിക്കുന്നത്. നേരത്തേ എരിവിൽ ഒന്നാമതായിരുന്ന കാരൊലിന റീപ്പറിനെ തോൽപ്പിച്ചാണ് പെപ്പർ എക്‌സ് ലോകറെക്കോഡ് സ്വന്തമാക്കിയത്. പത്തുവർഷം മുമ്പ് വികസിപ്പിച്ചെടുത്ത കാരലെയ്‌ന റീപ്പറിനു പിന്നിലും എഡ് ക്യൂറി തന്നെയാണ്.
മുളക് എരിവിന്റെ അളവുകോലായ സ്‌കോവില്ലെ ഹീറ്റ് യൂണിറ്റ് സ്‌കെയിലിൽ പെപ്പർ എക്‌സ് 2.693 ദശലക്ഷം സ്‌കോർ ചെയ്തു. 1912-ൽ ഫാർമസിസ്റ്റായ വിൽബർ സ്‌കോവിൽ വികസിപ്പിച്ച സ്‌കോവിൽ ഹീറ്റ് സ്‌കെയിലാണ് മുളകിന്റെ എരിവ് അളക്കുന്നതിനുള്ള മാനദണ്ഡം. കുരുമുളകിലെ എരിവ് സംവേദനത്തിന് കാരണമാകുന്ന രാസ സംയുക്തമായ കാപ്സൈസിൻ സാന്ദ്രതയിലൂടെയാണ് ഇത് അളക്കുന്നത്. സ്‌കോവിൽ ഹീറ്റ് യൂണിറ്റ് കൂടുന്തോറും മുളകിന്റെ എരിവും കൂടും.
എന്നാൽ ഇത്രയ്ക്ക് എരിവ് ഉണ്ടെന്ന് വിശ്വസിക്കാൻ കഴിയാത്തവർ കഴിച്ചുനോക്കണമെന്ന് ആഗ്രഹം പറയുന്നതൊക്കെ കൊള്ളാം പക്ഷേ പണി കിട്ടുമെന്ന് മുന്നറിയിപ്പ് നൽകുകയാണ് എഡ് ക്യൂറി. കാരണം എരിവ് രുചിച്ചറിയാനായി അദ്ദേഹം തന്നെ മുളക് ഒന്ന് ടേസ്റ്റ് ചെയ്ത് നോക്കി. ഒന്നര മണിക്കൂറോളം ബാത്ത്‌റൂമിൽ ചെലവഴിക്കേണ്ടിവന്നുവെന്നാണ് അദ്ദേഹം. പറയുന്നത്. എന്നിട്ടും എരിവുമാറാതെ വന്നപ്പോൽ മഴയത്ത് ഏകദേശം 2 മണിക്കൂറോളം നിലത്തുകിടന്നുവത്രേ. മൂന്ന് ദിവസത്തോളം ആ കടുത്ത എരിവ് രുചി തന്റെ വായിൽ തന്നെ ഉണ്ടായിരുന്നുവെന്നും













Discussion about this post