യുഎഇ: അജ്മാനിൽ മലയാളി വിദ്യാര്‍ത്ഥി കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു. തിങ്കളാഴ്ച പുലർച്ചയോടെയാണ് കെട്ടിടത്തിന് താഴെ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തിയത്. കൊല്ലം കുണ്ടറ സ്വദേശിയായ റൂബന്‍ പൗലോസ് (17) ആണ് കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചത്.
അജ്മാനിലെ ഗ്ലോബല്‍ ഇന്ത്യന്‍ സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയാണ് റൂബന്‍. തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് മൃതദേഹം കെട്ടിടത്തിന് താഴെ കണ്ടെത്തിയത്. അജ്മാൻ ചേംബര്‍ ഓഫ് കൊമേഴ്‌സിന് സമീപത്ത് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിൽ നിന്നുമാണ് വിദ്യാർത്ഥി വീണു മരിച്ചത്. കെട്ടിടത്തില്‍ നിന്ന് എങ്ങനെയാണ് വീണതെന്ന കാര്യം വ്യക്തമല്ല. സംഭവത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
ആറുനില കെട്ടിടത്തിലെ ഏറ്റവും മുകളിലെ നിലയില്‍ നിന്നുമാണ് റൂബന്‍ വീണത്. അജ്മാനില്‍ സംരംഭകനായ പൗലോസ് ജോര്‍ജിന്റെ മകനാണ് റൂബൻ പൗലോസ്. അമ്മ ആശാ പൗലോസ് ദുബൈ അല്‍ തവാറില്‍ നഴ്‌സാണ്. രണ്ട് സഹോദരിമാരും വിദ്യാർത്ഥിക്കുണ്ട്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.
Discussion about this post