കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയ ഒരു ചിത്രമാണ് കോൺഗ്രസ് എംപി ശശി തരൂരും തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്‌ത്രയും ഒന്നിച്ചുള്ള ആഘോഷ പരിപാടിയുടെ ചിത്രം. എന്നാൽ ഈ ചിത്രങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരെ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോൾ ശശി തരൂർ. പ്രചരിപ്പിക്കപ്പെടുന്ന ചിത്രം ക്രോപ്പ് ചെയ്തതാണെന്നും പതിനഞ്ചോളം പേർ പങ്കെടുത്ത ഒരു പാർട്ടിയിൽ നിന്നുള്ള ചിത്രമാണ് ഇതെന്നുമാണ് ശശി തരൂർ വ്യക്തമാക്കുന്നത്. ഇതിന് പിന്നാലെ ശശി തരൂരും മഹുവ മൊയ്‌ത്രയും ഒന്നിച്ചുള്ള കൂടുതൽ ചിത്രങ്ങൾ പുറത്തുവന്നു.
തന്റെ സഹോദരിയുൾപ്പെടെ പതിനഞ്ചോളം പേർ പങ്കെടുത്ത ഒരു പാർട്ടിയിൽ നിന്നുമുള്ള ചിത്രമാണ് ഇപ്പോൾ പ്രചരിപ്പിക്കപ്പെടുന്നതെന്ന് ശശി തരൂർ പറയുന്നു . മഹുവ മൊയ്‌ത്രയുടെ പിറന്നാൾ പാർട്ടിയായിരുന്നു അത്. ആ പാർട്ടിയിൽ വച്ച് എടുത്ത ചിത്രമാണ് ഇപ്പോൾ ക്രോപ്പ് ചെയ്ത് പ്രചരിപ്പിക്കപ്പെടുന്നത്. ഇത്തരം ട്രോളുകൾക്ക് താൻ പ്രാധാന്യം നൽകുന്നില്ലെന്നും ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന തിരക്കിലാണെന്നും ശശി തരൂർ വ്യക്തമാക്കി.
” അത് ആ കുട്ടിയുടെ പിറന്നാൾ ആഘോഷം ആയിരുന്നു, എനിക്ക് അവർ ഒരു കുട്ടിയെ പോലെയാണ്. എന്നെക്കാൾ 20 വയസ്സ് ഇളയവൾ ആണ് ആ എംപി. എന്റെ സഹോദരി അടക്കം പതിനഞ്ചോളം പേർ ആ പാർട്ടിയിൽ ഉണ്ടായിരുന്നു. പക്ഷേ ഇപ്പോൾ ഒരു സ്വകാര്യ ചിത്രം എന്ന നിലയിലാണ് ആ ചിത്രം സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കപ്പെടുന്നത്. ഇത് വില കുറഞ്ഞ രാഷ്ട്രീയമാണ് ” എന്നും ശശി തരൂർ എം പി സൂചിപ്പിച്ചു.
Discussion about this post