വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് പാകിസ്ഥാന് സന്ദര്‍ശനം നടത്തിയപ്പോള്‍ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ കുടുംബത്തെയും സന്ദര്‍ശിച്ചിരുന്നു. അപ്പോഴുണ്ടായ ചില നിമിഷങ്ങളെക്കുറിച്ച് അവര്‍ കഴിഞ്ഞ ദിവസം ലോക് സഭയില്‍ വിവരിച്ചു.
ഷെരീഫിന്റെ അമ്മ ഷമീം അക്തറുമായുള്ള സംഭാഷണത്തെക്കുറിച്ചാണ് സുഷമ പറഞ്ഞത്. കെട്ടിപ്പിടിച്ചും നെറ്റിയില്‍ ഉമ്മ വെച്ചും സുഷമയെ സ്വീകരിച്ച അവര്‍ സുഷമയില്‍ നിന്ന് ഒരു കാര്യം ആവശ്യപ്പെടുകയും ചെയ്തു.
ഇന്ത്യ-പാക് ബന്ധം സമാധനപരമാക്കിയ ശേഷം മാത്രമേ തിരിച്ച് പോകാവൂ എന്നായിരുന്നു അവരുടെ ആവശ്യം. താങ്കള്‍ എന്റെ രാജ്യത്തു നിന്നാണ് വന്നിരിക്കുന്നത.് ഇരു രാജ്യങ്ങളുടെയും ബന്ധം സാധാരണനിലയിലാക്കിയെ മടങ്ങു എന്ന് എനിക്ക് വാക്കു നല്‍കണം- ഇതായിരുന്നു അവര്‍ പറഞ്ഞത്.
ഇരുവരുടെയും സംസാരത്തിനിടയില്‍ ഷമീം ഇന്ത്യയെ വിശേഷിപ്പിച്ചത് എന്റെ രാജ്യം എന്നാണ്. വിഭജനത്തിന് ശേഷം എന്റെ ജന്മദേശത്ത് നിന്ന ആദ്യമായി ഒരാളെ കാണുന്നതെന്നും അവര്‍ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇഷ്ടപ്പെടുന്ന അവര്‍ മോദി ഷെരീഫുമായി ഫോണില്‍ സംസാരിക്കുമ്പോള്‍ തന്റെ കാര്യം അന്വേഷിക്കാറുണ്ടെന്നും അവര്‍ പറഞ്ഞു.
പിന്നീട് ഇരു രാജ്യങ്ങളും ചര്‍ച്ചകള്‍ പുനരാംഭിക്കാന്‍ തീരുമാനിച്ചിരുന്നു. സന്ദര്‍ശനം കഴിഞ്ഞ് മടങ്ങുമ്പോള്‍ ഷമീമിന് കൊടുത്ത വാക്ക് പാലിച്ച കാര്യം സുഷമ ഷെരീഫിന്റെ മകളോട് ഫോണില്‍ അറിയിക്കുകയും.
ഇരു രാജ്യങ്ങളുടെയും ബന്ധം സാധാരണനിലയിലാക്കുമെന്ന വാക്ക് പാലിച്ചതായി ഷമീമിനെ അറിയിക്കാന്‍ സുഷമ ഫോണിലൂടെ പറയുകയായിരുന്നു.
Discussion about this post