എറണാകുളം : മെഗാസ്റ്റാർ മമ്മൂട്ടി നായകനാകുന്ന ‘ടർബോ’ യുടെ ടൈറ്റിൽ പോസ്റ്റർ പുറത്തിറക്കി. ചിത്രത്തിന്റെ സംവിധാനം നിർവ്വഹിക്കുന്നത് വൈശാഖും തിരക്കഥ എഴുതിയിരിക്കുന്നത് മിഥുൻ മാനുവൽ തോമസുമാണ്. കണ്ണൂർ സ്ക്വാഡിന്റെ വിജയത്തിന് ശേഷം മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന പുതിയ ചിത്രമാണിത്.
കേന്ദ്ര കഥാപത്രമായി മമ്മൂട്ടിയെത്തുന്ന ചിത്രത്തിലെ മറ്റു അഭിനേതാക്കളുടെ വിവരങ്ങൾ ഇതുവരെ അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടില്ല. സാങ്കേതിക വിദഗ്ധരുടെ പേരുവിവരങ്ങൾ മാത്രമാണിപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. ചിത്രത്തിന്റെ കേരളത്തിലെ ഡിസ്ട്രിബൂഷൻ ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസും ഓവർസീസ് റീലീസ് ട്രൂത്ത് ഗ്ലോബൽ ഫിലിംസും ആയിരിക്കും കൈകാര്യം ചെയ്യുക. ചിത്രത്തിന്റെ ഛായാഗ്രാഹകൻ വിഷ്ണുശർമ്മയാണ്. സംഗീതം നിർവ്വഹിക്കുന്നത് ജസ്റ്റിൻ വർഗീസാണ്. ചിത്ര സംയോജനം ഷമീർ മുഹമ്മദിന് ആയിരിക്കും.
ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യുസർ: ജോർജ് സെബാസ്റ്റ്യൻ, പ്രൊഡക്ഷൻ ഡിസൈനർ: ഷാജി നടുവിൽ, ലൈൻ പ്രൊഡ്യൂസർ: സുനിൽ സിംഗ്, കോ-ഡയറക്ടർ: ഷാജി പടൂർ, ആക്ഷൻ ഡയറക്ടർ: ഫീനിക്സ് പ്രഭു, കോസ്റ്റ്യൂം ഡിസൈനർ: മെൽവി ജെ & ആഭിജിത്ത് (മമ്മൂട്ടി), മേക്കപ്പ്: റഷീദ് അഹമ്മദ് & ജോർജ് സെബാസ്റ്റ്യൻ(മമ്മൂട്ടി), ചീഫ് അസോസിയേറ്റ് ഡയറക്ടർ: രാജേഷ് ആർ കൃഷ്ണൻ,പ്രൊഡക്ഷൻ കൺട്രോളർ: ആരോമ മോഹൻ, പബ്ലിസിറ്റി ഡിസൈൻസ്: യെല്ലോ ടൂത്ത്, ഡിജിറ്റൽ മാർക്കറ്റിങ് : വിഷ്ണു സുഗതൻ തുടങ്ങിയവർ ആയിരിക്കും.
Discussion about this post