കൊച്ചി: സോളർ പീഡന കേസിൽ പരാതിക്കാരിയുടെ കത്ത് തിരുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ കെ ബി ഗണേഷ് കുമാറിന് തിരിച്ചടി. കേസിലെ തുടർ നടപടികൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ നൽകിയ ഹർജി തള്ളി. കേസിൽ ഗണേഷ് കുമാർ നേരിട്ട് ഹാജരാകണമെന്നും ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണൻ ഉത്തരവിട്ടു.
സോളർ കേസിലെ പരാതിക്കാരിയുടെ കത്തിൽ തിരുത്തൽ വരുത്താൻ ഗൂഢാലോചന നടത്തിയെന്നും, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പേര് പിന്നീട് എഴുതിച്ചേർത്തതാണെന്നും ഉൾപ്പെടെ ആരോപിച്ച് അഡ്വ. സുധീർ ജേക്കബാണ് പരാതി നൽകിയത്. കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതി കഴിഞ്ഞ ദിവസങ്ങളില്‍ വാദം കേട്ടിരുന്നു. എന്നാല്‍, കത്ത് എഴുതിയത് പരാതിക്കാരി നേരിട്ടാണെന്നാണ് ഗണേഷ് കുമാർ കോടതിയിൽ അറിയിച്ചത്.
Discussion about this post