ന്യൂഡൽഹി: നിയസഭ തിരഞ്ഞെടുപ്പിന്റെ മുന്നോടിയായി രണ്ട് ദിവസത്തെ പ്രചാരണ പ്രവർത്തനങ്ങൾക്കായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഛത്തീസ്ഗഢിൽ. രണ്ടു ദിവസങ്ങളിലായി നടക്കുന്ന പ്രചാരണങ്ങളിൽ കവർധ, കാങ്കർ, രാജ്നന്ദ്ഗാവ്, ഭാനുപ്രതാപ്പൂർ മണ്ഡലങ്ങളിലെ റാലികളെ അദ്ദേഹം അഭിസംബോധന ചെയ്യും.

സംസ്ഥാനത്തു രണ്ടു ഘട്ടങ്ങളിലായി നടക്കുന്ന തിരഞ്ഞെടുപ്പിലേക്ക് ബിജെപിയും കോൺഗ്രസും 90 സീറ്റുകളിലേക്കുമുള്ള സ്ഥാനാർത്ഥികളുടെ അന്തിമ പട്ടിക പുറത്തിറക്കിയിട്ടുണ്ട്.ഭരണകക്ഷിയായ കോൺഗ്രസ് ബൈകുന്ത്പൂരിൽ നിന്ന് അംബിക സിംഗ് ദിയോ, സറൈപാലിയിൽ നിന്ന് ചതുരി നന്ദ്, സിഹാവയിൽ നിന്ന് അംബിന മർകം, ധംതാരിയിൽ നിന്ന് ഓംകാർ സാഹു തുടങ്ങിയ നേതാക്കളെയാണ് മത്സരിപ്പിക്കുന്നത്. പട്ടികവർഗക്കാർക്കായി സംവരണം ചെയ്തിട്ടുള്ള കങ്കർ മണ്ഡലത്തിൽ ശങ്കര് ധ്രുവിനെയും രാജ്നന്ദ്ഗാവിൽ നിന്ന് ഗിരീഷ് ദേവാംഗനെയും സംവരണ മണ്ഡലമായ ഭാനുപ്രതാപ്പൂരിൽ സാവിത്രി മാണ്ഡവിയെയും കോൺഗ്രസ് മത്സരിപ്പിക്കും.
ബി ജെ പിയുടെ സ്ഥാനാർഥികളായി റായ്പൂർ സൗത്ത് സിറ്റിയിൽ നിന്നും ബിജെപി നേതാവ് ബ്രിജ്മോഹൻ അഗർവാൾ, ലോക്‌സഭാ എംപി വിജയ് ബാഗേൽ, ബെൽതാരയിൽ സുശാന്ത് ശുക്ല, കസ്‌ഡോളിൽ ധനിറാം ധീവർ,ബെമെതാരയിൽ ദിപേഷ് സാഹു എന്നിവരായിരിക്കും മത്സരിക്കുന്നത്.
ഛത്തീസ്ഗഡിൽ 20 സീറ്റുകളിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് നവംബർ 7 ന് നടക്കും.ബാക്കി 70 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് നവംബർ 17 നും ആയിരിക്കും നടക്കുക.








