ഹൈദരാബാദ്: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന തെലങ്കാനയിൽ രണ്ടാം ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി കോൺഗ്രസ്. 45 സ്ഥാനാർത്ഥികളുടെ പട്ടികയാണ് പുറത്തിറക്കിയത്. മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീൻ ജൂബിലി ഹിൽ മണ്ഡലത്തിൽ നിന്ന് ജനവിധി തേടും.
ആദ്യഘട്ടത്തിൽ 55 സ്ഥാനാർത്ഥികളുടെ പട്ടിക കോൺഗ്രസ് പുറത്തിറക്കിയിരുന്നു. മൂന്ന് സിറ്റിംഗ് ലോക്‌സഭാ എംപിമാർ ഉൾപ്പെടെ ഈ പട്ടികയിൽ ഇടംപിടിച്ചിരുന്നു. 119 അംഗ തെലങ്കാന നിയമസഭയിൽ നവംബർ 30 നാണ് വോട്ടെടുപ്പ്.
2018 ൽ 19 സീറ്റുകളിലാണ് കോൺഗ്രസ് വിജയിച്ചത്. ഇക്കുറി ഭരണകക്ഷിയായ ഭാരത് രാഷ്ട്ര സമിതിക്ക് പുറമേ ബിജെപിയും സംസ്ഥാനത്ത് ശക്തമായ സാന്നിദ്ധ്യമായി മാറിക്കഴിഞ്ഞു. അതുകൊണ്ടു തന്നെ കടുത്ത മത്സരമാണ് കോൺഗ്രസിന് നേരിടേണ്ടി വരിക.
രണ്ടാം ഘട്ട സ്ഥാനാർത്ഥി പട്ടികയിൽ മുൻ ലോക്‌സഭാ എംപി മധു ഗൗഡ് യാസ്‌കി ഉൾപ്പെടെ ഇടംപിടിച്ചിട്ടുണ്ട്. ലാൽ ബഹദൂർ നഗറിൽ നിന്നാണ് മധു ഗൗഡ് യാസ്‌കി മത്സരിക്കുക. കോമാത്തി റെഡ്ഡി രാജഗോപാൽ റെഡ്ഡി മുനുഗോഡ്
നിന്നും തുമ്മല നാഗേശ്വർ റാവു ഖമ്മമിൽ നിന്നും പൂനം പ്രഭാകർ ഹസ്‌നാബാദിൽ നിന്നും മത്സരിക്കും.
Discussion about this post