ടെൽ അവീവ് : ഒക്ടോബർ ഏഴിന് ഇസ്രായേലിൽ നുഴഞ്ഞുകയറി ഭീകരാക്രമണം നടത്തി 1400 ഓളം പേരെ വധിച്ചതിൽ മുഖ്യസൂത്രധാരനായ ഹമാസിന്റെ പാരാഗ്ലൈഡർ കമാൻഡറെ വധിച്ചതായി ഇസ്രായേൽ. ഇസ്രായേൽ പ്രതിരോധ സേന നടത്തിയ വ്യോമാക്രമണത്തിലൂടെയാണ് ഹമസ് പാരാഗ്‌ളൈഡർ കമാൻഡർ ആയ അസെം അബു റകബയെ വധിച്ചതെന്ന് ഇസ്രായേൽ വ്യക്തമാക്കി.
ഒക്‌ടോബർ 7 ലെ കൂട്ടക്കൊല ആസൂത്രണം ചെയ്യുന്നതിൽ മുഖ്യപങ്ക് വഹിച്ച ഭീകരനാണ് അസെം അബു റകബ. പാരാഗ്ലൈഡറുകളിൽ ഇസ്രായേലിലേക്ക് നുഴഞ്ഞുകയറിയ തീവ്രവാദികൾക്ക് കമാൻഡ് നൽകിയിരുന്നത് ഇയാൾ ആയിരുന്നു. ഐഡിഎഫ് പോസ്റ്റുകൾക്ക് നേരെയുള്ള ഡ്രോൺ ആക്രമണത്തിനും ഇയാളാണ് നേതൃത്വം നൽകിയിരുന്നത്.
ഹമാസിന്റെ യുഎവികൾ, ഡ്രോണുകൾ, പാരാഗ്ലൈഡറുകൾ, ഏരിയൽ ഡിറ്റക്ഷൻ, പ്രതിരോധം എന്നിവയുടെ ചുമതലകൾ നിർവഹിച്ചിരുന്നത് അബു റകബ ആയിരുന്നു. ഹമാസിന്റെ മുൻ വ്യോമസേനാ മേധാവി മുറാദ് അബു മുറാദിനെയും ഇസ്രായേൽ പ്രതിരോധസേന വധിച്ചിരുന്നു. ഗസയിലെ ലെ ഹമാസിന്റെ 150 ഓളം കേന്ദ്രങ്ങൾ ഐഡിഎഫ് തകർത്തതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
Discussion about this post