ലണ്ടൻ : യുകെ അധിഷ്ഠിതമായി പ്രവർത്തിക്കുന്ന മൾട്ടിനാഷണൽ കൺസ്യൂമർ പാക്കേജ്ഡ് ഗുഡ്സ് കമ്പനിയായ യുണിലിവറിന്റെ നേതൃനിരയിൽ ഇനി ഒരു മലയാളി വനിതയും ഉണ്ടാകും. മലയാളിയായ പ്രിയ നായർ യൂണിലിവർ ലീഡർഷിപ്പ് എക്‌സിക്യുട്ടീവിലേക്ക് നിയമിതയായി. ബ്യൂട്ടി ആൻഡ് വെൽബീയിങ് വിഭാഗം പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് പ്രിയ നായർ ഈ നേട്ടം കൈവരിക്കുന്നത്.
ഉപഭോക്തൃ വിപണനത്തിൽ 21 വർഷത്തിലേറെ പരിചയമുള്ളയാളാണ് പ്രിയ നായർ. ബ്രാൻഡ് മാനേജ്‌മെന്റ്, ഉപഭോക്തൃ വികസനം, ഉപഭോക്തൃ സ്ഥിതിവിവരക്കണക്കുകൾ, എന്നിവയിലുടനീളം അവർ കഴിവുകൾ തെളിയിച്ചിട്ടുള്ളതായി കമ്പനി വ്യക്തമാക്കി. 1995 ലാണ് പ്രിയ നായർ യുണിലിവറa ഭാഗമാകുന്നത്. പിന്നീട് പടിപടിയായി വിവിധ റാങ്കുകളിലൂടെ ഉയർന്നുവന്ന വ്യക്തിയാണ് പ്രിയ നായർ. കോവിഡ് മഹാമാരി കാലത്ത് കമ്പനിയെ നയിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച വ്യക്തിത്വമാണ് പ്രിയ നായരെന്ന് യുണിലിവർ വ്യക്തമാക്കി.
മുൻ പ്രസിഡന്റ് ഫെർണാണ്ടോ ഫെർണാണ്ടസിന് പകരമായാണ് ബ്യൂട്ടി ആൻഡ് വെൽബീയിംഗ് ചീഫ് മാർക്കറ്റിംഗ് ഓഫീസറായി പ്രിയ നായരെ നിയമിക്കുന്നത്.
നിലവിൽ യൂണിലിവറിന്റെ ബ്യൂട്ടി & വെൽബീയിംഗ് ബിസിനസ് ഗ്രൂപ്പിന്റെ പ്രസിഡന്റായ ഫെർണാണ്ടോ, ഈ വർഷം ആദ്യം കമ്പനിയിൽ നിന്ന് വിരമിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ച ഗ്രേം പിറ്റ്കെത്ലിക്ക് പകരക്കാരനാകും. ഫെർണാണ്ടോയുടെ നിയമനം 2024 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരുമെന്നും യുണിലിവർ വ്യക്തമാക്കി.
Discussion about this post