തിരുവനന്തപുരം: സുരേഷ് ഗോപിയ്ക്ക് പിന്തുണയുമായി മിമിക്രി താരങ്ങളുടെ സംഘടനയായ മിമിക്രി ആർട്ടിസ്റ്റ് അസോസിയേഷൻ. മനുഷ്യത്വം കൈമുതലായുള്ള വ്യക്തിയാണ് സുരേഷ് ഗോപിയെന്ന് സംഘടന അറിയിച്ചു. അനാവശ്യ വിവാദത്തിൽ അദ്ദേഹത്തിനൊപ്പം നിൽക്കുന്നുവെന്നും സംഘടന അറിയിച്ചു.
മീഡിയ വണ്ണിലെ മാദ്ധ്യമ പ്രവർത്തകയുടെ പരാതിയിൽ സുരേഷ് ഗോപിയ്‌ക്കെതിരെ പോലീസ് കേസ് എടുത്തിരുന്നു. ഇതിന് തൊട്ട് പിന്നാലെയാണ് സംഘടന പിന്തുണ പ്രഖ്യാപിച്ചത്. മതത്തിന്റെയോ രാഷ്ട്രീയത്തിന്റെയോ പേരിലല്ല സുരേഷ് ഗോപിയ്ക്ക് പിന്തുണ പ്രഖ്യാപിക്കുന്നത് എന്ന് സംഘടന വ്യക്തമാക്കി. മനുഷ്വത്വം കൈമുതലായുള്ള വ്യക്തി എന്ന നിലയിൽ എംഎഎ സംഘടന സുരേഷ് ഗോപിയോടൊപ്പമാണെന്നും സംഘടന അറിയിച്ചു.
എല്ലായ്‌പ്പോഴും അഭിനയിക്കുന്ന സിനിമയുടെ പ്രതിഫലത്തിൽ നിന്നും സുരേഷ് ഗോപി രണ്ട് ലക്ഷം രൂപ സംഘടനയ്ക്ക് നൽകാറുണ്ട്. ഈ തുക കൊണ്ട് ജീവിതം വഴിമുട്ടിയ നിരവധി കലാകാരന്മാരാണ് രക്ഷപ്പെട്ടിട്ടുള്ളത്.
അതേസമയം മാദ്ധ്യമ പ്രവർത്തകയുടെ പരാതിയിൽ നടക്കാവ് പോലീസാണ് സുരേഷ് ഗോപിയ്‌ക്കെതിരെ കേസ് എടുത്തിട്ടുള്ളത്. പീഡനത്തിനാണ് അദ്ദേഹത്തിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
Discussion about this post