ഇസ്ലാമാബാദ്: ജൂതവിഭാഗത്തിനെതിരെ വർഗീയ വിദ്വേഷവുമായി പാകിസ്താൻ സെനറ്റർ അഫ്‌നാൻ ഉള്ളാ ഖാൻ. ഹമാസ്-ഇസ്രായേൽ യുദ്ധവുമായി ബന്ധപ്പെടുത്തിയാണ് വിഷം ചീറ്റിയത്.ഹമാസിനെതിരായ ഇസ്രായേൽ നടപടികളുടെ പശ്ചാത്തലത്തിൽ ഹിറ്റ്ലറുടെ നടപടികളെ ന്യായീകരിക്കുന്ന രീതിയിലുള്ള അഡോൾഫ് ഹിറ്റ്ലറുടെ ഫോട്ടോ പോസ്റ്റ് ചെയ്ത് വിവാദം സൃഷ്ടിച്ചു. ട്വിറ്ററിൽ പങ്കിട്ട പോസ്റ്റ് പ്ലാറ്റ്ഫോമിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിച്ചതിനാൽ പെട്ടെന്ന് നീക്കം ചെയ്തു.
നാസി യൂണിഫോമിൽ ഉള്ള ഹിറ്റ്‌ലറുടെ ചിത്രത്തോടൊപ്പം ആറ് ലക്ഷം ജൂതന്മാരെ ഉന്മൂലനം ചെയ്ത ഹോളോകോസ്റ്റിനെ പിന്തുണയ്ക്കുന്നതായിരുന്നു പോസ്റ്റ്. അവൻ എന്തിനാണ് ജൂത വംശഹത്യ ചെയ്തതെന്ന് ഇപ്പോൾ ലോകത്തിന് അറിയാം എന്നതായിരുന്നു ചിത്രത്തിന്റെ അടിക്കുറിപ്പ്.
പലസ്തീനെ പിന്തുണക്കുന്നവരുൾപ്പെടെ നിരവധി ഉപയോക്താക്കളിൽ നിന്ന് പോസ്റ്റ് ഉടനടി വിമർശനത്തിന് വിധേയമായി. പോസ്റ്റ് ഉടൻ നീക്കം ചെയ്യണമെന്ന മുറവിളി മുതൽ നാസിസത്തെ സയണിസവുമായി തുലനം ചെയ്യാനും രണ്ടിനെയും അപലപിക്കാനും വരെ കമന്റുകൾ വന്നു.
പാകിസ്താനിലെ ഏറ്റവും പ്രായം കുറഞ്ഞ സെനറ്റായ ഖാൻ ഓക്സ്ഫോർഡ്, യോർക്ക്, യൂണിവേഴ്സിറ്റി കോളേജ് ലണ്ടൻ (യുസിഎൽ) തുടങ്ങിയ സ്ഥാപനങ്ങളിൽ വിദ്യാഭ്യാസം നേടിയ ആളാണ്. സെനറ്റിന്റെ ദേശീയ പൈതൃക, സാംസ്‌കാരിക സമിതിയുടെ അധ്യക്ഷനാണ് ഇയാൾ. ഇയാളുടെ വിദ്യാഭ്യാസ യോഗ്യത ചൂണ്ടിക്കാട്ടി ഓക്‌സ്‌ഫോർഡ് വിദ്യാഭ്യാസം വർഗീയതയ്ക്ക് ബദലാവില്ലെന്ന വിമർശനവും ഉയരുന്നുണ്ട്.
Discussion about this post