കോട്ടയം : ബോട്ട് വള്ളത്തിൽ ഇടിച്ചതിനെ തുടർന്നുണ്ടായ അപകടത്തിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു. കോട്ടയം അയ്മനത്താണ് സംഭവം. സർവീസ് ബോട്ട് വള്ളത്തിൽ ഇടിച്ചാണ് അപകടമുണ്ടായത്. ഇടത്തോട്ടിൽ നിന്നും പ്രധാന ജലപാതയിലേക്ക് കയറുന്നിടത്ത് വെച്ചാണ് സർവീസ് ബോട്ട് വള്ളത്തിൽ ഇടിച്ചത്.
കുടവച്ചൂർ സെന്റ് മൈക്കിൾസ് സ്കൂൾ വിദ്യാർത്ഥിനി അനശ്വര ആണ് മരണപ്പെട്ടത്. അമ്മയ്ക്കും സഹോദരിക്കും ഒപ്പമാണ് പെൺകുട്ടി വള്ളത്തിൽ സഞ്ചരിച്ചിരുന്നത്. ബോട്ട് ഇടിച്ചതിനെ തുടർന്ന് പെൺകുട്ടി വള്ളത്തിൽ നിന്നും മറിഞ്ഞു വീഴുകയായിരുന്നു. അമ്മ കുട്ടിയുടെ കൈ പിടിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
വെള്ളത്തിൽ വീണ പെൺകുട്ടി ഒഴുക്കിൽ പെട്ടാണ് മരണപ്പെട്ടത്. കുട്ടിയുടെ അമ്മയും സഹോദരിയും അത്ഭുതകരമായി രക്ഷപ്പെട്ടു. കോട്ടയത്തു നിന്നും ഫയർഫോഴ്സ് സംഘം എത്തി 3 മണിക്കൂറോളം നടത്തിയ തിരച്ചിലിന് ഒടുവിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
Discussion about this post