തിരുവനന്തപുരം: മഹല്ല് എംപവർമെന്റ് മിഷൻ കമ്മറ്റി തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന പലസ്തീൻ ഐക്യദാർഢ്യ സമ്മേളനത്തിൽ നിന്ന് സിപിഎം നേതാവ് എംഎ ബേബിയെ ഒഴിവാക്കി. കോൺഗ്രസ് നേതാവ് ശശി തരൂർ എംപിയെ പരിപാടിയിൽ നിന്ന് ഒഴിവാക്കിയതിന് പിന്നാലെയാണ് എംഎ ബേബിയെയും ഒഴിവാക്കിയത്. വർഷങ്ങൾക്ക് മുൻപ് ഹമാസിനെ വിമർശിച്ചു എംഎ ബേബി നടത്തിയ പ്രസംഗത്തിൻറെ വീഡിയോ വീണ്ടും സോഷ്യൽ വീണ്ടും പ്രചരിച്ച പശ്ചാത്തലത്തിലാണ് നടപടി. ഇതോടെ മത പണ്ഡിതന്മാർ മാത്രമാണ് പരിപാടിയിൽ പങ്കെടുക്കുക.
കഴിഞ്ഞ ദിവസം കോഴിക്കോട് മുസ്ലീം ലീഗ് സംഘടിപ്പിച്ച പലസ്തീൻ ഐക്യദാർഢ്യ പരിപാടിയിൽ ഹമാസിനെ ഭീകരവാദികൾ എന്ന് ശശി തരൂർ വിശേഷിപ്പിച്ചത് വലിയ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് തിരുവനന്തപുരത്തെ പരിപാടിയിൽ നിന്ന് ശശി തരൂരിനെ ഒഴിവാക്കിയത്.
തിരുവനന്തപുരം കോർപ്പറേഷനിലെ മഹല്ലുകളുടെ കോർഡിനേഷൻ കമ്മിറ്റിയാണ് മഹല്ല് എംപവർമെൻറ് മിഷൻ.
Discussion about this post