നിറയെ കപ്പ് കേക്കുകളും ക്രസന്റ് റോളുകളും. ചിത്രത്തിൽ നമ്മൾ എല്ലാവരും കാണുന്നത് ഇതായിരിക്കും. എന്നാൽ ഈ കപ്പ് കേക്കുകൾക്കും ക്രസന്റ് റോളുകൾക്കും ഇടയിൽ ഒരു വിരുതൻ ഒളിച്ചിരിപ്പുണ്ട്. കേൾക്കുമ്പോൾ കൗതുകം തോന്നും എങ്കിലും സംഗതി സത്യമാണ്. എന്നാൽ ഒറ്റ നോട്ടത്തിൽ ഒളിച്ചിരിക്കുന്നയാളെ കണ്ടെത്തുക അൽപ്പം പ്രയാസമാണ്.
ഇതിനൊരു കാരണം ഉണ്ട്. മുകളിൽ നൽകിയിരിക്കുന്ന ചിത്രം ഒരു സാധാരണ ചിത്രമല്ല എന്നതാണ് ഇതിന് കാരണം. ഇതൊരു ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രമാണ്. ഇത്തരം ചിത്രങ്ങളിൽ ഒളിഞ്ഞിരിക്കുന്ന കാര്യം കണ്ടെത്തണമെങ്കിൽ അൽപ്പം കൂടി സൂക്ഷ്മത ആവശ്യമാണ്.
ഒരു പൂച്ചയാണ് ചിത്രത്തിൽ ഒളിച്ചിരിക്കുന്നത്. ഈ പൂച്ചയെ എട്ട് സെക്കൻഡിൽ കണ്ടെത്തുകയാണ് നിങ്ങളുടെ ജോലി. അങ്ങിനെ നിശ്ചിത സമയത്തിനുള്ളിൽ കണ്ടെത്തിയാൽ നിങ്ങൾ അതീവ ബുദ്ധിമാനാണ് എന്നാണ് ഇതിനർത്ഥം.
ഒരോരുത്തരുടെയും ബുദ്ധി ശക്തി, ഏകാഗ്രത എന്നിവ വ്യത്യാസപ്പെട്ടിരിക്കുന്നുവെന്ന് എല്ലാവർക്കും അറിയാം. ഇത് എത്രത്തോളം ഉണ്ടെന്ന് പരീക്ഷിക്കാനും തിരിച്ചറിയാനും ഇത്തരം ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങൾ കൊണ്ട് സാധിക്കും. അത്തരത്തിൽ ബുദ്ധിശക്തി പരീക്ഷിക്കുന്ന ചിത്രമാണ് ഇത്. ഏകാഗ്രത, സൂക്ഷ്മ നിരീക്ഷണ പാഠവം എന്നിവയുള്ളവർക്ക് മാത്രമേ പൂച്ചയെ കണ്ടെത്താൻ കഴിയുകയുള്ളൂ.
Discussion about this post