മുംബൈ: ദീപാവലിയോട് അനുബന്ധിച്ച് ഇന്ത്യക്കാർക്ക് വമ്പൻ സമ്മാനമൊരുക്കി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. വിലകുറഞ്ഞ സ്മാർട്ട് ഫോൺ പുറത്തിറക്കിയിരിക്കുകയാണ് മുകേഷ് അംബാനി. വെറും 2599 രൂപ വിലവരുന്ന ജിയോ പ്രൈമ 4ജി ഫോണാണ് അവതരിപ്പിച്ചിരിക്കുന്നത്. ഇതിൽ വാട്സ്ആപ്പ്, യൂട്യൂബ് സേവനങ്ങളും ലഭ്യമാകും.
കഴിഞ്ഞ ഏതാനും മാസങ്ങൾക്കുള്ളിൽ മുകേഷ് അംബാനി അവതരിപ്പിക്കുന്ന രണ്ടാമത്തെ 4G ഫോണാണിത്. 2ജി യുഗത്തിൽ കുടുങ്ങിക്കിടക്കുന്ന 25 കോടി ഫീച്ചർ ഫോൺ ഉപയോക്താക്കളെ മോചിപ്പിക്കാനുള്ള ശ്രമത്തിലാണ് മുകേഷ് അംബാനിയും മകൻ ആകാശ് അംബാനിയും.
മാസങ്ങൾക്ക് മുൻപ് 999 രൂപയുടെ ജിയോ ഭാരത് വി2 ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ചിരുന്നു.
നീല, മഞ്ഞ നിറങ്ങളിൽ ജിയോഫോൺ പ്രൈമ 4ജി ലഭ്യമാണ്. ക്യാഷ്ബാക്ക് ഡീലുകൾ, ബാങ്ക് ഓഫറുകൾ, കൂപ്പണുകൾ എന്നിവ ഉൾപ്പെടുന്ന നിരവധി ലോഞ്ച് ഓഫറുകളും ഫോണിലുണ്ട്. പേര് സൂചിപ്പിക്കുന്നത് പോലെ, 4G കണക്റ്റിവിറ്റിയും ഒപ്പം 23 ഭാഷകൾക്കുള്ള പിന്തുണയും ഫോണിലുണ്ട്. 128 ജിബി സ്റ്റോറേജ് ഫോൺ നൽകുന്നു. സിംഗിൾ സിമ്മും 3.5എംഎം ഓഡിയോ ജാക്കുമായാണ് ഫോൺ എത്തുന്നത്.
Discussion about this post