Sunday, October 11, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

നിങ്ങൾ തെറ്റായ കാര്യങ്ങൾ കാണുന്നത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്; ഫോൺ ചോർത്തൽ ആരോപണത്തിൽ വിമർശനവുമായി ഗൗരഭ് ഭാട്ടിയ

by Brave India Desk
Oct 31, 2023, 08:35 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡൽഹി: ഫോൺ ഹാക്ക് ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്ന ആപ്പിൾ കമ്പനിയിൽ മുന്നറിയിപ്പ് ലഭിച്ചെന്ന പ്രതിപക്ഷ പാർട്ടി നേതാക്കളുടെ ആരോപണത്തിൽ പ്രതികരിച്ച് ബിജെപി ദേശീയ വക്താവ് ഗൗരവ് ഭാട്ടിയ. തെറ്റായ കാര്യങ്ങൾ കാണുന്നത് കൊണ്ടാണ് പ്രതിപക്ഷ നേതാക്കളുടെ ഫോണിൽ പ്രശ്‌നങ്ങൾ ഉണ്ടായതെന്ന് ഗൗരവ ഭാട്ടിയ കുറ്റപ്പെടുത്തി.

ഞങ്ങളും സൈബർ വിദഗ്ധരുമായി സംസാരിച്ചു. ഇന്ത്യയോട് ശത്രുതയുള്ള, ഇത്തരത്തിലുള്ള ചാരവൃത്തിയിൽ വിദഗ്ധരായ ചില രാജ്യങ്ങളുണ്ട്. ഒരു വ്യക്തി ഇത്തരം വെബ്സൈറ്റുകൾ ആക്സസ് ചെയ്യുമ്പോഴും തെറ്റായ ഉള്ളടക്കം കാണുമ്പോഴും നിങ്ങളുടെ ഫോണിൽ മാൽവെയറും ഫിഷിംഗും സ്പൈവെയറും വരുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

Stories you may like

‘ഇന്ത്യയിലെ കാര്യങ്ങളിൽ ഇടപെടാൻ യുഎന്നിന് എന്ത് അവകാശം?; നുണപ്രചാരണം നടത്തി അനാവശ്യമായി തലയിടേണ്ട!’; മനുഷ്യാവകാശ സമിതിക്ക് കനത്ത പ്രഹരവുമായി ഇന്ത്യ

നിങ്ങളുടെ സമരം ഞങ്ങളുടേത് കൂടിയാണ് സി.ജെ.പി പ്രക്ഷോഭത്തിന് പിന്തുണയുമായി ഷെയ്ഖ് ഹസീനയെ പുറത്താക്കിയ അട്ടിമറി സംഘം

അനുചിതമായ വെബ്‌സൈറ്റുകൾ സന്ദർശിക്കരുതെന്ന് രാഹുൽ ഗാന്ധിയെ അദ്ദേഹം ഉപദേശിച്ചു. രാഹുൽ ഗാന്ധീ, ഫോൺ നല്ലകാര്യങ്ങൾക്കുവേണ്ടി ഉപയോഗിക്കണമെന്ന് നിങ്ങളോട് ഞാൻ അഭ്യർത്ഥിക്കുന്നു. രാജ്യവിരുദ്ധ ശക്തികളുമായി കൂട്ടുകൂടുകയോ അത്തരം വെബ്‌സൈറ്റുകൾ സന്ദർശിക്കുകയോ ചെയ്യരുത്. അത് ഇന്ത്യക്കാരന് യോജിച്ചതല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം വിവാദത്തിൽ പ്രതികരണവുമായി കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ് രംഗത്തെത്തിയിരുന്നു. ആപ്പിൾ ഇത്തരം മുന്നറിയിപ്പ് 150 രാജ്യങ്ങളിലെ ഉപയോക്താക്കൾക്ക് അയച്ചിട്ടുണ്ട് എന്ന് മന്ത്രി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. നാടിൻറെ വികസനം കാണാൻ ആഗ്രഹിക്കാത്തവരാണ് ഇത്തരം വിധ്വംസക രാഷ്ട്രീയത്തിൽ ഏർപ്പെടുന്നത്. ഇന്ത്യയിൽ മാത്രമല്ല ലോകമെമ്പാടുമുള്ള 150 രാജ്യങ്ങളിലെ ജനങ്ങൾക്ക് ഇത്തരമൊരു മുന്നറിയിപ്പ് സന്ദേശം ആപ്പിൾ അയച്ചിട്ടുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

ഏതെങ്കിലും പ്രത്യേക ഭരണകൂടത്തിൻറെ ഹാക്കർമാരാണ് ചോർത്തലിനു പിന്നിലെന്ന് ഈ മുന്നറിയിപ്പ് കൊണ്ട് ഉദ്ദേശിക്കുന്നില്ല എന്ന് ആപ്പിൾ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ഇത്തരം ആക്രമണകാരികൾക്ക് നല്ല ഫണ്ടും ആധുനിക സാങ്കേതിക വിദ്യയും ഉണ്ടെന്നും ഇത്തരം ആക്രമണങ്ങൾ കണ്ടെത്തുന്നത് പലപ്പോഴും അസാധ്യമാവും എന്നും കമ്പനി പറയുന്നു. നോട്ടിഫിക്കേഷനായി വന്നത് തെറ്റായ മുന്നറയിപ്പ് ആവാനുള്ള സാധ്യതയും ആപ്പിൾ തള്ളിക്കളയുന്നില്ല. ഹാക്കർമാർ രീതി മാറ്റാൻ സാധ്യതയുള്ളതിനാൽ ഏതു സാഹചര്യത്തിലാണ് മുന്നറിയിപ്പ് നൽകിയതെന്ന് വെളിപ്പെടുത്താൻ സാധിക്കില്ല എന്നും ആപ്പിൾ വ്യക്തമാക്കി.

Tags: BJPapplehackers‘If you watch wrong contentGaurav Bhatia
Share
Tweet
Send
Share

Latest stories from this section

‘റിയാദ് വിമാനത്താവളത്തിന് നേരെ ക്രൂരമായ മിസൈലാക്രമണം; 12 പേർ കൊല്ലപ്പെട്ടു; ശക്തമായ അപലപനവുമായി ഇന്ത്യ!’

‘റിയാദ് വിമാനത്താവളത്തിന് നേരെ ക്രൂരമായ മിസൈലാക്രമണം; 12 പേർ കൊല്ലപ്പെട്ടു; ശക്തമായ അപലപനവുമായി ഇന്ത്യ!’

ആയുധങ്ങളുടെ എണ്ണത്തിലല്ല കാര്യം, വേഗതയിലാണ് വിജയം; ഭാവി യുദ്ധങ്ങളെക്കുറിച്ച് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്

ആയുധങ്ങളുടെ എണ്ണത്തിലല്ല കാര്യം, വേഗതയിലാണ് വിജയം; ഭാവി യുദ്ധങ്ങളെക്കുറിച്ച് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്

ഇന്ത്യൻ ആകാശത്ത് പറക്കുന്നത് സ്വന്തം നാട്ടിലെ പോലെ; തരംഗ് ശക്തിയിൽ ഇന്ത്യൻ വ്യോമസേനയെ വാനോളം പുകഴ്ത്തി യൂറോപ്യൻ രാജ്യങ്ങൾ

ഇന്ത്യൻ ആകാശത്ത് പറക്കുന്നത് സ്വന്തം നാട്ടിലെ പോലെ; തരംഗ് ശക്തിയിൽ ഇന്ത്യൻ വ്യോമസേനയെ വാനോളം പുകഴ്ത്തി യൂറോപ്യൻ രാജ്യങ്ങൾ

24 മണിക്കൂർ നീണ്ട കസ്റ്റഡിക്കൊടുവിൽ സിജെപി നേതാക്കളെ വിട്ടയച്ചു; ജാമ്യം ലഭിച്ചത് കർശന വ്യവസ്ഥകളോടെ;

24 മണിക്കൂർ നീണ്ട കസ്റ്റഡിക്കൊടുവിൽ സിജെപി നേതാക്കളെ വിട്ടയച്ചു; ജാമ്യം ലഭിച്ചത് കർശന വ്യവസ്ഥകളോടെ;

Latest News

കരിയറിലെ ഏറ്റവും കഠിനമായ ഘട്ടം; 2023 ലോകകപ്പ് ഫൈനൽ തോൽവിയെക്കുറിച്ച് മനസ്സുതുറന്ന് രോഹിത് ശർമ്മ

കരിയറിലെ ഏറ്റവും കഠിനമായ ഘട്ടം; 2023 ലോകകപ്പ് ഫൈനൽ തോൽവിയെക്കുറിച്ച് മനസ്സുതുറന്ന് രോഹിത് ശർമ്മ

രവി ബിഷ്‌ണോയിയെ ഒഴിവാക്കിയാൽ ഇന്ത്യ ഇന്ന് ജയിക്കും പകരം പ്രിൻസ് യാദവ് വരട്ടെ: ആകാശ് ചോപ്ര

രവി ബിഷ്‌ണോയിയെ ഒഴിവാക്കിയാൽ ഇന്ത്യ ഇന്ന് ജയിക്കും പകരം പ്രിൻസ് യാദവ് വരട്ടെ: ആകാശ് ചോപ്ര

‘ഇന്ത്യയിലെ കാര്യങ്ങളിൽ ഇടപെടാൻ യുഎന്നിന് എന്ത് അവകാശം?; നുണപ്രചാരണം നടത്തി അനാവശ്യമായി തലയിടേണ്ട!’;  മനുഷ്യാവകാശ സമിതിക്ക് കനത്ത പ്രഹരവുമായി ഇന്ത്യ

‘ഇന്ത്യയിലെ കാര്യങ്ങളിൽ ഇടപെടാൻ യുഎന്നിന് എന്ത് അവകാശം?; നുണപ്രചാരണം നടത്തി അനാവശ്യമായി തലയിടേണ്ട!’; മനുഷ്യാവകാശ സമിതിക്ക് കനത്ത പ്രഹരവുമായി ഇന്ത്യ

കഴിഞ്ഞ ദിവസം നടന്നത് ക്രിക്കറ്റല്ല, കേവലം ബാറ്റിങ് മാത്രം; ബിസിസിഐക്ക് മുന്നറിയിപ്പുമായി ഇന്ത്യൻ മുഖ്യപരിശീലകൻ

കഴിഞ്ഞ ദിവസം നടന്നത് ക്രിക്കറ്റല്ല, കേവലം ബാറ്റിങ് മാത്രം; ബിസിസിഐക്ക് മുന്നറിയിപ്പുമായി ഇന്ത്യൻ മുഖ്യപരിശീലകൻ

നിങ്ങളുടെ സമരം ഞങ്ങളുടേത് കൂടിയാണ് സി.ജെ.പി പ്രക്ഷോഭത്തിന് പിന്തുണയുമായി ഷെയ്ഖ് ഹസീനയെ പുറത്താക്കിയ അട്ടിമറി സംഘം

നിങ്ങളുടെ സമരം ഞങ്ങളുടേത് കൂടിയാണ് സി.ജെ.പി പ്രക്ഷോഭത്തിന് പിന്തുണയുമായി ഷെയ്ഖ് ഹസീനയെ പുറത്താക്കിയ അട്ടിമറി സംഘം

എന്റെ ബാറ്റിങ് ശൈലി അവനിൽ കാണാം; 15-കാരൻ വൈഭവ് സൂര്യവംശിയെ വാനോളം പുകഴ്ത്തി വീരേന്ദർ സെവാഗ്

എന്റെ ബാറ്റിങ് ശൈലി അവനിൽ കാണാം; 15-കാരൻ വൈഭവ് സൂര്യവംശിയെ വാനോളം പുകഴ്ത്തി വീരേന്ദർ സെവാഗ്

‘റിയാദ് വിമാനത്താവളത്തിന് നേരെ ക്രൂരമായ മിസൈലാക്രമണം; 12 പേർ കൊല്ലപ്പെട്ടു; ശക്തമായ അപലപനവുമായി ഇന്ത്യ!’

‘റിയാദ് വിമാനത്താവളത്തിന് നേരെ ക്രൂരമായ മിസൈലാക്രമണം; 12 പേർ കൊല്ലപ്പെട്ടു; ശക്തമായ അപലപനവുമായി ഇന്ത്യ!’

‘പാകിസ്ഥാനിൽ വീണ്ടും സൈനിക നടപടി; സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ കൊടും ഭീകരൻ വധിക്കപ്പെട്ടു!’; വടക്കുപടിഞ്ഞാറൻ പാകിസ്ഥാനിൽ കനത്ത വെടിവെപ്പ്

‘പാകിസ്ഥാനിൽ വീണ്ടും സൈനിക നടപടി; സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ കൊടും ഭീകരൻ വധിക്കപ്പെട്ടു!’; വടക്കുപടിഞ്ഞാറൻ പാകിസ്ഥാനിൽ കനത്ത വെടിവെപ്പ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies