തിരുവനന്തപുരം: സിപിഐഎം നടത്തുന്ന പലസ്തീൻ ഐക്യദാർഢ്യ റാലിയിലേക്ക് സമസ്തയ്ക്ക് ക്ഷണം. മുസ്ലീം ലീഗും സമസ്തയും തമ്മിലുള്ള തർക്കം മുറുകുന്നതിനിടെയാണ് സിപിഎമ്മിന്റെ ഈ നീക്കം. നവംബർ 11-ന് കോഴിക്കോട്ട് നടക്കുന്ന പരിപാടിയിലേക്കാണ് സമസ്ത ഉൾപ്പെടെയുള്ള സംഘടനകളെ ക്ഷണിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയിലേക്ക് കാന്തപുരം എ.പി വിഭാഗം ഉൾപ്പടെ സമാന ചിന്താഗതിക്കാരയ മുഴുവൻ പേരെയും പരിപാടിയിലേക്ക് ക്ഷണിക്കുമെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി മോഹനൻ മാസ്റ്റർ വ്യക്തമാക്കിയിരുന്നു.
നേരത്തെ ഏക സിവിൽ കോഡിനെതിരെ സിപിഎം സംഘടിപ്പിച്ച പരിപാടിയിലേക്ക് സമസ്തയെ ക്ഷണിച്ചത് ചർച്ചയായിരുന്നു. അന്ന് ലീഗിൻറെ എതിർപ്പ് മറികടന്നാണ് സമസ്ത പ്രതിനിധി സെമിനാറിൽ പങ്കെടുത്തത്.
അതേസമയം ഇൻഡി സഖ്യത്തിലെ കോൺഗ്രസിന് പരിപാടിയിലേക്ക് ക്ഷണമില്ല.
Discussion about this post