എറണാകുളം : കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ ഇ ഡി കുറ്റപത്രം സമർപ്പിച്ചു. കലൂർ പിഎംഎൽഎ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചിട്ടുള്ളത്. ആറ് പെട്ടികളിൽ ആയാണ് ഇ ഡി കോടതിയിലേക്ക് കുറ്റപത്രം കൊണ്ടെത്തിച്ചത്. പതിമൂവായിരത്തോളം പേജുകൾ ഉൾക്കൊള്ളുന്നതാണ് കരുവന്നൂർ കേസിലെ കുറ്റപത്രം.
ആകെ 55 പേരാണ് കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ പ്രതികളായിട്ടുള്ളത്. ഏജന്റ് ബിജോയ് ആണ് കേസിലെ ഒന്നാം പ്രതി. ഏറ്റവും കൂടുതൽ പണം തട്ടിയെടുത്തിട്ടുള്ളതും ബിജോയ് ആണ്. ഇ ഡി നേരത്തെ അറസ്റ്റ് ചെയ്തിരുന്ന സതീഷ്, ജില്‍സ്, കിരണ്‍, സിപിഎമ്മിന്റെ കൗണ്‍സിലറായ അരവിന്ദാക്ഷന്‍ തുടങ്ങിയവരും പ്രതിപ്പട്ടികയിലുണ്ട്. കേസിലെ ആദ്യഘട്ട കുറ്റപത്രം ആണ് ഇപ്പോൾ ഇ ഡി കോടതിയിൽ സമർപ്പിച്ചിട്ടുള്ളത്.
ഏജന്റ് ബിജോയിയുടെ സ്ഥാപനങ്ങളെയും പ്രതി പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രതി പട്ടികയിൽ ഉള്ളവരിൽ നാലുപേർ മാത്രമാണ് അറസ്റ്റിൽ ആയിട്ടുള്ളത്. അടുത്തഘട്ടം അന്വേഷണത്തിൽ എ സി മൊയ്തീൻ എംഎൽഎ, എം കെ കണ്ണൻ എന്നിങ്ങനെയുള്ള സിപിഎം നേതാക്കൾക്കെതിരായി കൂടുതൽ അന്വേഷണങ്ങൾ ഉണ്ടാകും.
Discussion about this post