തീവ്ര ഇസ്ലാമിക പ്രഭാഷകൻ സാക്കിർ നായിക്കിന്റെ നൈജീരിയ സന്ദർശനം ആഫ്രിക്കൻ രാജ്യത്ത് വൻ കോലാഹലങ്ങൾ സൃഷ്ടിച്ചതായി റിപ്പോർട്ട്. സൊകോട്ടോ സുൽത്താൻ സഅദ് അബൂബക്കറിന്റെ ക്ഷണപ്രകാരമാണ് നൈജീരിയയിൽ സന്ദർശനം നടത്തുന്നത്.
ഇന്നലെ നൈജീരിയയിലെത്തിയ സാക്കിർ നായിക് നൈജീരിയൻ സൈനികർക്കും ഇമിഗ്രേഷൻ ഉദ്യോഗസ്ഥർക്കും ഒപ്പമുള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്തു. ഈ പോസ്റ്റുകളിൽ നായിക് നൈജീരിയൻ സേനയിലെ ഉദ്യോഗസ്ഥരെ മുസ്ലീം എയർഫോഴ്സ്, മുസ്ലീം ഇമിഗ്രേഷൻ എന്നിങ്ങനെയാണ് വിശേഷിപ്പിച്ചത്.
സാക്കിർ നായിക്കിന്റെ സന്ദർശനം മാദ്ധ്യമവാർത്തകളിലൂടെ അറിഞ്ഞ ജനം. ഇയാളുടെ സന്ദർശനം അവസാനിപ്പിക്കണമെന്ന് പരസ്യമായി ഭരണകൂടത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
തന്റെ മതപ്രഭാഷണങ്ങളിലൂടെ മതപരമായ ‘അസ്വാരസ്യം അല്ലെങ്കിൽ ശത്രുത, വിദ്വേഷം എന്നിവ ഉണർത്താൻ ഇയാൾക്ക് കഴിയുമെന്ന് നിരവധി പേർ കുറ്റപ്പെടുത്തി. അത് അയാളുടെ സന്ദർശനത്തിന്റെ ആദ്യഘട്ടത്തിൽ പ്രതിഫലിച്ചതായി അവർ അഭിപ്രായപ്പെട്ടു.
Discussion about this post