തിരുവനന്തപുരം : വിദ്യാഭ്യാസ, ആരോഗ്യ കാര്യങ്ങളിൽ ചൈനയെ തോൽപ്പിക്കാൻ കഴിയുന്ന ഒരേയൊരു ഇന്ത്യൻ സംസ്ഥാനമാണ് കേരളം എന്ന് പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞൻ പ്രൊഫ. അമർത്യ സെൻ. കേരളീയം ഉദ്ഘാടന ചടങ്ങിലായിരുന്നു അദ്ദേഹത്തിന്റെ ഈ പ്രസ്താവന.
“വിദ്യാഭ്യാസം ആരോഗ്യം എന്നീ കാര്യങ്ങളിൽ കേരളത്തിനെ ചൈനയുമായി താരതമ്യപ്പെടുത്താൻ കഴിയും. ഈ കാര്യങ്ങളിൽ ചൈനയെ തോൽപ്പിക്കാൻ പോലും കഴിയുന്ന ഇന്ത്യയിലെ ഒരേയൊരു സംസ്ഥാനമാണ് കേരളം.” എന്നും അമർത്യ സെൻ വ്യക്തമാക്കി. കേരള സർക്കാർ നടത്തുന്ന കേരളീയം പരിപാടിക്ക് അദ്ദേഹം ആശംസകൾ നേർന്നു. വീഡിയോ വഴിയാണ് അമർത്യ സെൻ കേരളീയത്തിന് ആശംസകൾ നേർന്നത്.
“രാജ്യം കൈവരിക്കേണ്ട ചില ലക്ഷ്യങ്ങളുണ്ട്. അതിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് ഓരോ സംസ്ഥാനത്തിനും എന്ത് ചെയ്യാൻ കഴിയും എന്ന് നോക്കണം. അതിനെക്കുറിച്ച് ചിന്തിക്കേണ്ട അവസരമാണിത്. കേരളത്തിന്റെ ശ്രദ്ധേയമായ നേട്ടങ്ങളെ കുറിച്ചുള്ള കൂടുതൽ വാർത്തകൾ ഉയർന്നു വരട്ടെ എന്നാശംസിക്കുന്നു” എന്നും പ്രൊഫസർ അമർത്യ സെൻ വ്യക്തമാക്കി.
Discussion about this post