തിരുവനന്തപുരം: കേരളീയം പരിപാടിയുെ ഉദ്ഘാടന ചടങ്ങിനെ വിമർശിച്ച് നടി ജോളി ചിറയത്ത് രംഗത്ത്. കേരളീയത്തിന്റെ ഉദ്ഘാടനവേദിയിൽ സ്ത്രീ സാന്നിധ്യം പേരിന് മാത്രമായെന്ന വിമർശനത്തോടെ ജോളി ചിറയത്ത് ഫേസ്ബുക്കിൽ പങ്കുവച്ച ചിത്രവും ക്യാപ്ഷനും സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു.
പരിപാടി ഉദ്ഘാടനം ചെയ്യുന്ന ചിത്രം പങ്കുവച്ച് ‘ഇത്രയധികം പുരുഷന്മാരെ പെറ്റിട്ട് ആണോ കേരളം പിറന്നത്’ എന്നായിരുന്നു ജോളി ചിറയത്തിന്റെ ചോദ്യം. സരയു അടക്കമുള്ള നടിമാരും ഈ പോസ്റ്റ് ഷെയർ ചെയ്ത് തങ്ങളുടെ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
കേരളീയത്തിന്റെ ഉദ്ഘാടന വേദിയിൽ നിന്നുള്ള ചിത്രങ്ങൾ അശ്ലീലമാണെന്നും ജോളി ചിറയത്ത് പ്രതികരിച്ചു. കാലം പുരോഗമിച്ചു. ജെൻഡർ ന്യൂട്രൽ ആയി. എന്നിട്ടും സ്ത്രീ പ്രാതിനിധ്യം പുറകോട്ട് പോകുന്നതായാണ് തനിക്ക് തോന്നുന്നത് എന്നാണ് ജോളി ചിറയത്ത് പറയുന്നു.
സ്ത്രീയുടെ സാന്നിധ്യം ആ ചിത്രത്തിലുണ്ടെങ്കിലും അത് ഒരറ്റത്താണ്. ഒരു ഫ്രെയിമിൽ പോലും ഉൾക്കൊള്ളാൻ പോലും കഴിയാത്തത്ര അറ്റത്താണ്. ഇടതുപക്ഷ സർക്കാർ നടത്തുന്ന പരിപാടിയിൽ പോലും ഇങ്ങനെയാവുക എന്നു പറയുമ്പോൾ നമുക്കിനി ആരെയാണ് വിമർശിക്കാനുള്ള അധികാരമുള്ളതെന്നും ജോളി ചോദിക്കുന്നു.
Discussion about this post