ന്യൂയോര്‍ക്: അമേരിക്കയില്‍ ബ്രിട്ടീഷ് മുസ്ലിം കുടുംബത്തിന് വിമാനത്തില്‍ യാത്രചെയ്യുന്നതിന് അധികൃതര്‍ വിലക്കേര്‍പ്പെടുത്തിയെന്ന് റിപ്പോര്‍ട്ട്. ഡിസ്നിലാന്‍ഡ് സന്ദര്‍ശിക്കാനത്തെിയ 11 അംഗ കുടുംബത്തിനാണ് ലോസ് ആഞ്ജലസില്‍ വിമാനത്തില്‍ യു. എസ് അധികൃതര്‍ തടഞ്ഞതുകാരണം യാത്ര ഉപേക്ഷിക്കേണ്ടി വന്നത്.
അതേസമയം, യു.എസ് ആഭ്യന്തര സുരക്ഷാവിഭാഗം യാത്ര തടയാനുള്ള കാരണത്തെപ്പറ്റി പ്രതികരിച്ചിട്ടില്ല. തങ്ങളുടെ യാത്ര തടഞ്ഞതിനെപ്പറ്റി ഉദ്യോഗസ്ഥര്‍ കൃത്യമായ മറുപടി നല്‍കിയില്ലെന്ന് യാത്ര നിഷേധിക്കപ്പെട്ട മുഹമ്മദ് താരീഖ് മഹ്മൂദ് ഗാര്‍ഡിയനോട് പറഞ്ഞു.
ഡിസംബര്‍ 15നായിരുന്നു ഇവര്‍ യാത്രചെയ്യാന്‍ തീരുമാനിച്ചത്. ഓണ്‍ലൈന്‍ വഴിയുള്ള ഇവരുടെ അപേക്ഷക്ക് അധികൃതരില്‍ നിന്ന് അനുമതി ലഭിക്കുകയും ചെയ്തിരുന്നു. ഇതിനുശേഷമാണ് സുരക്ഷാവിഭാഗം ഇവരെ വിമാനത്തില്‍ നിന്ന് പുറത്തിറങ്ങാന്‍ അനുവദിക്കാതെ തിരിച്ചയക്കുന്നത്. കാലിഫോര്‍ണിയയിലെ ബന്ധുവിനെ കാണാനും ഡിസ്നിലാന്‍ഡ് സന്ദര്‍ശിക്കാനുമായിരുന്നു കുടുംബത്തിന്റെ ഉദ്ദേശ്യം. സംഭവം ബ്രിട്ടനിലും വലിയ ചര്‍ച്ചയായിട്ടുണ്ട്.
റിപ്പബ്ളിക്കന്‍ പാര്‍ട്ടി പ്രസിഡന്റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിന്റെ മുസ്ലിം വിരുദ്ധ പ്രസ്താവനയുടെ വിവാദം കെട്ടടങ്ങുന്നതിനുമുമ്പാണ് പുതിയ സംഭവമുണ്ടായിരിക്കുന്നത്.
Discussion about this post