മാളികപ്പുറം എന്ന ഹിറ്റ് ചിത്രത്തിലൂടെ ശ്രദ്ധയാകര്‍ഷിച്ച താരം ദേവനന്ദ പ്രധാന വേഷത്തില്‍ എത്തുന്ന പുതിയ ചിത്രം ‘ഗു’വിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. നവാഗതനായ മനു സംവിധാനം ചെയ്യുന്ന ചിത്രം ഹൊറർ സൂപ്പർ നാച്വറൽ കഥ പറയുന്നു. ഈ സിനിമ മണിയൻ പിള്ള രാജു പ്രൊഡക്ഷൻസിന്റെ ബാനറിൽ മണിയൻ പിള്ള രാജു തന്നെയാണ് നിർമ്മിക്കുന്നത്. ‘മുന്ന’ എന്ന കഥാപാത്രമാണ് ദേവനന്ദ കൈകാര്യം ചെയ്യുന്നത്.
തെക്കേ മലബാറിലെ പുരാതനമായ ഒരു തറവാട്ടിലേക്ക് അവധിക്കാലം ആഘോഷിക്കാൻ ‘മുന്ന’ അവളുടെ മാതാപിതാക്കൾക്കൊപ്പം എത്തുന്നതതോടെയാണ് കഥ വികസിക്കുന്നത്. തറവാട്ടിൽ മുടങ്ങിക്കിടന്ന തെയ്യം നടത്തുന്നതിനാണ് തറവാട്ടിലേക്ക് ഇവര്‍ എത്തുന്നത്. തറവാട്ടിലെ സമപ്രായക്കാരായ കുട്ടികൾക്കൊപ്പം കളിക്കുന്നതിനിടയിലാണ് ഭയപ്പെടുത്തുന്ന ചില സംഭവങ്ങൾ കുട്ടികൾക്ക് അനുഭവപ്പെടുന്നത്. ഈ സംഭവങ്ങളിലേക്കാണ് പിന്നീട് ഹൊറര്‍ ചിത്രം കടന്നു ചെല്ലുന്നത്. സൈജു കുറുപ്പാണ് ‘മുന്ന’യുടെ അച്ഛനായി എത്തുന്നത്. അശ്വതി മനോഹരൻ ‘മുന്ന’യുടെ അമ്മയായെത്തുന്നു.
Discussion about this post