എറണാകുളം : സിപിഎം ക്ഷണിച്ചാൽ പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ പങ്കെടുക്കുമെന്ന് ഇ.ടി മുഹമ്മദ് ബഷീർ. ഏക വ്യക്തി നിയമത്തിൽ സഹകരിക്കാതിരുന്നതിന്റെ സാഹചര്യം വ്യത്യസ്തമാണ്. പക്ഷേ ഇപ്പോൾ എല്ലാവരും ഒന്നിച്ചു നിൽക്കേണ്ട സമയമാണെന്നും സിപിഎം ക്ഷണിച്ചാൽ മുസ്ലിം ലീഗ് സഹകരിക്കുമെന്നും ഇ.ടി മുഹമ്മദ് ബഷീർ വ്യക്തമാക്കി. കൊച്ചിയിൽ മാദ്ധ്യമങ്ങളെ കണ്ട് സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.
രാജ്യവ്യാപകമായി ഇത്തരം പരിപാടികൾ സംഘടിപ്പിക്കണമെന്നാണ് തന്റെ അഭിപ്രായമെന്നും ഇ.ടി വ്യക്തമാക്കി. ഈ മാസം 11നാണ് സിപിഎം കോഴിക്കോട് പലസ്തീൻ ഐക്യദാർഢ്യ റാലി സംഘടിപ്പിച്ചിരിക്കുന്നത്. സിപിഎം റാലിയിലേക്ക് മുസ്ലീംലീഗിനെ ക്ഷണിക്കും എന്നാണ് അറിയാൻ കഴിഞ്ഞത്. എന്നാൽ ഇതുവരെ ക്ഷണിച്ചിട്ടില്ല. ക്ഷണിക്കുകയാണെങ്കിൽ തീർച്ചയായും പങ്കെടുക്കുമെന്നും ഇ.ടി മുഹമ്മദ് ബഷീർ വ്യക്തമാക്കി.
Discussion about this post