മുംബൈ: നടിയും മോഡലുമായ ഉർഫി ജാവേദിനെ അറസ്റ്റ് ചെയ്തതായി റിപ്പോർട്ടുകൾ. ഉർഫിയെ മുംബൈ പോലീസ് കസ്റ്റഡിയിലെടുത്ത് പോകുന്ന വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. തങ്ങളോടൊപ്പം സ്റ്റേഷനിലേക്ക് വരാൻ ഉർഫിയോട് വനിതാ പോലീസ് ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്നത് വീഡിയോയിൽ കാണാം.
എന്താണ് അറസ്റ്റ് ചെയ്യാനുള്ള കാരണം എന്ന് ചോദിക്കുമ്പോൾ, ഇത്രയും ചെറിയ വേഷങ്ങൾ ധരിച്ചു കൊണ്ട് എന്തിനാണ് നടക്കുന്നത് എന്ന് പോലീസ് ഉദ്യോഗസ്ഥർ ചോദിക്കുന്നതും വീഡിയോ ദൃശ്യങ്ങളിലുണ്ട്. മുംബൈയിലെ ഒരു കോഫി ഷോപ്പിൽ വച്ചാണ് താരത്തെ അറസ്റ്റ് ചെയ്യുന്നതായി കാണുന്നത്.
ഉർഫിയെ അറസ്റ്റ് ചെയ്തതല്ലെന്നും പ്രാങ്ക് വീഡിയോയോ ഷൂട്ടിംഗോ മറ്റോ ആണെന്നുമാണ് ആരാധകർ വാദിക്കുന്നത്. കഴിഞ്ഞ മാസം തന്റെ വസ്ത്രധാരണം കാരണം ഉർഫിക്കെതിരെ ബാന്ദ്ര പോലീസ് കേസെടുത്തിരുന്നു.
താരത്തിന്റെ ഹലോവീൻ ലുക്ക് ഏറെ ചർച്ചയായിരുന്നു. ഭൂൽ ഭുലയ്യ ചിത്രത്തിലെ ഛോട്ടേ പണ്ഡിറ്റ് എന്ന കഥാപാത്രത്തിന്റെ ലുക്കിൽ എത്തിയ താരത്തിനെതിരെ വധഭീഷണികളും ബലാത്സംഗ ഭീഷണികളും എത്തിയിരുന്നു
Discussion about this post