ന്യൂഡൽഹി: ശതകോടീശ്വരനായ ഇലോൺ മസ്‌കിനെ അറിയാത്തവരായി ഇന്ന് ആരും തന്നെ കാണില്ല. ട്വിറ്ററിന്റെ ഉടമസ്ഥനാകും മുൻപേ ടെസ്ലയുടെ തലച്ചോറെന്ന രീതിയിൽ ഏറെ പ്രശസ്തനാണ് അദ്ദേഹം. ഇന്ത്യയുമായി വളരെ അടുത്ത ബന്ധം പുലർത്തുന്ന ഈ ബുദ്ധിരാക്ഷസന്റെ ഒരു വെളിപ്പെടുത്തലാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുന്നത്.
കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനോട് ആണ് അദ്ദേഹം ഒരു രഹസ്യം വെളിപ്പെടുത്തിയത്. തന്റെ പ്രിയ പുത്രന്റെ ഇന്ത്യൻ ബന്ധത്തെ കുറിച്ചായിരുന്നു ആ വെളിപ്പെടുത്തൽ. ഇലോൺ മസ്‌കിന് ഷിവോൺ സില്ലിസീലിലുണ്ടായ മകന്റെ മിഡിൽ നെയിം ചന്ദ്രശേഖർ എന്നാണെന്ന് അദ്ദേഹം വെളിപ്പെടുത്തി നൊബേൽ ജേതാവ് പ്രൊഫസർ എസ് ചന്ദ്രശേഖറിനോടുള്ള ബഹുമാനാർത്ഥമാണ് ഈ പേരിട്ടതെന്നും അദ്ദേഹം പറഞ്ഞു.
1983 ൽ നൊബേൽ സമ്മാനം ലഭിച്ച സുബ്രഹ്‌മണ്യം ചന്ദ്രശേഖർ എന്ന മഹത് വ്യക്തിക്കുള്ള ആദരാജ്ഞലിയാണ് തങ്ങളുടെ മകന്റെ പേരെന്ന് ആവർത്തിച്ച് ആർട്ടിഫിഷ്യൻ ഇന്റലിജന്റ് വിദഗ്ധ ഷിവോൺ സില്ലിസീലും രംഗത്തെത്തിയിട്ടുണ്ട്.
ഭാരതത്തിൽ ജനിച്ച് ഇംഗ്ലണ്ടിൽ ഉപരിപഠനം നടത്തി പിൽക്കാലത്ത് അമേരിക്കൻ പൗരത്വം നേടിയ ജ്യോതിഭൗതിക ശാസ്ത്രജ്ഞനാണ് സുബ്രഹ്‌മണ്യം ചന്ദ്രശേഖർ എന്ന എസ്. ചന്ദ്രശേഖർ ഫിസിക്സ്,അസ്ട്രോഫിസിക്സ്,അപ്ലൈഡ് മാത്തമാറ്റിക്സ് എന്നീ മേഖലകളിൽ തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭാശാലിയായിരുന്നു ഇദ്ദേഹം. ചന്ദ്രശേഖർ ലിമിറ്റ് എന്ന പേരിലറിയപ്പെടുന്ന കണ്ടെത്തൽ മാത്രം മതി ശാസ്ത്രലോകത്തിനു അദ്ദേഹത്തിന്റെ സംഭാവനയെ മനസിലാക്കാൻ. 1983 ലെ ഭൗതികശാസ്ത്രത്തിനുള്ള നോബൽ പുരസ്‌കാരവും ഇദ്ദേഹത്തെ തേടിയെത്തി.
Discussion about this post