കോഴിക്കോട് : പ്രമുഖ ജ്വല്ലറി ഗ്രൂപ്പ് ആയ മലബാർ ഗോൾഡിൽ നിന്നും പണം തട്ടിയ കേസിൽ പ്രതി അറസ്റ്റിലായി. സ്ഥാപനത്തിലെ മുൻജീവനക്കാരനാണ് അറസ്റ്റിൽ ആയിട്ടുള്ളത്. എരുമേലി എടകടത്തി സ്വദേശി വടക്കേടത്ത് ഹൗസില്‍ അര്‍ജുന്‍ സത്യനാണ് ഒന്നരക്കോടിയോളം രൂപ തട്ടിയെടുത്തത്.
ബംഗളൂരു പോലീസ് കോഴിക്കോട് നിന്നും ആണ് പ്രതിയെ പിടികൂടിയത്. മലബാർ ഗോൾഡ് കോര്‍പറേറ്റ് ഓഫീസില്‍ വിഷ്വല്‍ മര്‍ച്ചന്റൈസിങ് വിഭാഗത്തിലെ അസിസ്റ്റന്റ് ജനറല്‍ മാനേജരായി ജോലി ചെയ്തിയിരുന്നയാളാണ് പ്രതി. കഴിഞ്ഞ അഞ്ചുവർഷം കൊണ്ടാണ് ഇയാൾ സാമ്പത്തിക ക്രമക്കേടുകൾ നടത്തി ഒന്നരക്കോടിയോളം രൂപ തട്ടിയത്.
സാമ്പത്തിക വിവരങ്ങൾ ഓഡിറ്റ് ചെയ്യുന്നതിനിടയിലാണ് തട്ടിപ്പ് പുറത്തുവന്നത്. തുടർന്ന് കമ്പനി പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് കമ്പനി ഇയാളെ ജോലിയിൽ നിന്നും പിരിച്ചു വിട്ടിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
Discussion about this post