Sunday, August 9, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

കെട്ടിക്കിടക്കുന്നത് 6.65 ലക്ഷം ടിൻ അരവണ, 6, 65, 15, 900 രൂപ നഷ്ടം എവിടെ നശിപ്പിക്കുമെന്നറിയാതെ ദേവസ്വംബോർഡ്

by Brave India Desk
Nov 4, 2023, 06:31 am IST
in Kerala
Share on Facebook
Tweet
WhatsAppTelegram

പത്തനംതിട്ട: കീടനാശിനി ആരോപണത്തെതുടർന്ന് കെട്ടിക്കിടക്കുന്ന അരവണ നശിപ്പിക്കാൻ സംസ്ഥാന സർക്കാരിന് സുപ്രിംകോടതി അനുമതി നൽകി. അരവണ നശിപ്പിക്കാൻ കോടതി അനുമതി നൽകിയെങ്കിലും എങ്ങനെ എവിടെ നശിപ്പിക്കുമെന്ന ആലോചനയാണ് സർക്കാരിനെയും തിരുവിതാംകൂർ ദേവസ്വംവകുപ്പിനെയും കുഴക്കുന്നത്. അടുത്ത മണ്ഡലകാലം ആരംഭിക്കാനിരിക്കെയാണ് സർക്കാരിന് മുന്നിൽ കഴിഞ്ഞ മണ്ഡലകാലത്തെ അരവണ ചോദ്യം ചിഹ്നമായി നിൽക്കുന്നത്.

ഏലക്കയിൽ കീടനാശിനി കണ്ടതോടെയാണ് കഴിഞ്ഞ മണ്ഡലകാല ആരംഭത്തിൽ തന്നെ അരവണ വിതരണം ഹൈക്കോടതി തടഞ്ഞത്. സംഭവത്തിൽ നിയമയുദ്ധത്തിലേർപ്പെട്ട് ഒടുവിൽ സുപ്രിംകോടതിയാണ് അരവണ നശിപ്പിക്കാനായി സംസ്ഥാന സർക്കാരിന് അനുകൂല ഉത്തരവ് നൽകിയത്. ഉത്തരവ് ലഭിച്ചെങ്കിലും അരവണ എങ്ങനെ എവിടെ  നശിപ്പിക്കുമെന്നറിയാതെ കുഴഞ്ഞിരിക്കുകയാണ് സംസ്ഥാന സർക്കാർ.

Stories you may like

പോലീസിനെ വെല്ലുവിളിച്ച് ഒളിവിൽ കഴിഞ്ഞ അർജുൻ ആയങ്കി ഒടുവിൽ വലയിൽ; കണ്ണൂരിലെ അപാർട്മെന്റിൽ നിന്ന് പൊക്കിയത് നാടകീയമായി!

പാർട്ടിക്ക് വേണ്ടി പ്രതികരിച്ചതിനാണ് കള്ളക്കേസിൽ ജയിലിൽ അടയ്ക്കപ്പെട്ടത്, പിന്തുണ വേണ്ട, പിന്നിൽ നിന്ന് കുത്തരുത്; ജയരാജനെതിരെ ആഞ്ഞടിച്ച് അർജുൻ ആയങ്കി

6.65 ലക്ഷം ടിൻ അരവണയാണ് ഇത്തരത്തിൽ കെട്ടികിടക്കുന്നത്. ഏകദേശം 6, 65, 15, 900 രൂപ വിലവരുന്ന അരവണ. അരവണ വിതരണം തടസ്സപ്പെട്ടതോടെ ഈ തുക ദേവസ്വംബോർഡിന് നഷ്ടമായി. ഇതിനു പുറമെ   ഇനി ഇവ നശിപ്പിക്കാനും ചെലവ് വരും. ഇതിനുള്ള പദ്ധതി തയ്യാറാക്കി കോടതി അനുമതി തേടി ടെണ്ടർ പൂർത്തിയാകുമ്പോഴേക്കും  സമയം ഇനിയും വൈകുമെന്നതും  ദേവസ്വംബോർഡിന് തലവേദനയാണ്  . പഴയ അരവണ കെട്ടിക്കിടക്കുന്നതിനാൽ പുതിയ അരവണ സംഭരിക്കുന്നതിന് കാലതാമസം നേരിടുമെന്നതാണ് ദേവസ്വംബോർഡ് നേരിടുന്ന മറ്റൊരു പ്രധാന വെല്ലുവിളി. അടുത്ത മണ്ഡലകാലം നവംബർ 17ന് ആരംഭിക്കുമ്പോൾ അരവണ നിര്‍മാണം ഉടൻ ആരംഭിക്കേണ്ടതുണ്ട്.

മണ്ഡലകാല തീർഥാടക തിരക്ക് തുടങ്ങിയാൽ  ശബരിമലയിൽ നിന്ന് ട്രാക്ടറിൽ ഇത് പമ്പയിൽ എത്തിക്കുക  എളുപ്പമല്ല.    മണ്ഡലകാലം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ  ശബരിമല സന്നിധാനത്തിന് സമീപം സൂക്ഷിച്ചിരിക്കുന്ന അരവണ പമ്പയിലൂടെ പുറത്തെത്തിച്ച് നിർമാർജ്ജനം ചെയ്യുക  എന്നതും പ്രയാസമാണ് . ശബരിമല വന മേഖലയിൽ നിക്ഷേപിക്കാൻ വനം വകുപ്പ് അനുമതിയും ലഭിക്കില്ല. അരവണ കണ്ടെയ്നറിൽ അലുമിനിയത്തിന്‍റെയും മറ്റും അംശം ഉള്ളത് പാരിസ്ഥിതിക പ്രശ്നം ഉണ്ടാക്കുമെന്ന വാദമാണ് വനംവകുപ്പ് ഉയർത്തുന്നത്. ഇതോടെ അരവണ നശിപ്പിക്കാൻ മാർഗ്ഗമില്ലാതെ നട്ടം തിരിയുകയാണ് സർക്കാർ.

അരവണ വിൽക്കാൻ കഴിയാതെ വന്നത് മൂലം ബോർഡിന് ഉണ്ടായ നഷ്ടം ഹർജിക്കാരിൽ നിന്ന് ഈടാക്കണമെന്ന് ദേവസ്വം  ബോർഡ് കോടതിയിൽ  ആവശ്യപ്പെട്ടിരുന്നു. ആ ആവശ്യം ഉന്നയിച്ചതോടെയാണ് അരവണ നശിപ്പിക്കാൻ സംസ്ഥാന സർക്കാരിന് സുപ്രിംകോടതി അനുമതി നൽകിയത്.   ആവശ്യം  ഭാഗീകമായി അംഗീകരിക്കപ്പെട്ടെതോടെയാണ് അരവണ നശിപ്പിക്കുന്നതിൽ ബോർഡിനും ഉത്തരവാദിത്വം വരുന്നത്. ഇത് ദേവസ്വംബോർഡിനെ കൂടുതൽ പ്രതിസന്ധിയിലാക്കും. ഇക്കാര്യത്തിൽ  ഉടൻ യോഗം ചേർന്ന് നടപടികൾ ആലോചിക്കാനാണ് ബോർഡ് തീരുമാനം.

Tags: Aravana Prasadamdestroy aravanadevswam board looking a way to destroy aravana
Share1
Tweet
SendShare

Latest stories from this section

പറക്കാൻ ആരുടെയും അനുവാദം ആവശ്യമില്ല,ചിറകുകൾ നിന്റേതാണ്; ഖാർഗെയ്ക്ക് പരോക്ഷ മറുപടിയുമായി ശശി തരൂർ

‘ജെൻസികളെ കേൾക്കാൻ കോൺഗ്രസിന് കഴിഞ്ഞുവോ എന്ന് സ്വയം പരിശോധിക്കണം;  വിമർശനവുമായി ശശി തരൂർ

മലപ്പുറം സ്ഫോടകവസ്തു വേട്ട; വൻ ഗൂഢാലോചനയെന്ന് എൻഐഎ, കർണാടക സ്വദേശികളുടെ മുൻകൂർ ജാമ്യാപേക്ഷ കൊച്ചി പ്രത്യേക കോടതി തള്ളി

‘മലപ്പുറത്ത് പിടിച്ചെടുത്തത് ഭീമൻ സ്ഫോടകവസ്തു ശേഖരം; കർണാടകയിൽ നിന്ന് 3 പേരെക്കൂടി തൂക്കി  എൻഐ.എ!’: ആകെ അറസ്റ്റ് 11 ആയി; തമിഴ്‌നാട്ടിലും റെയ്ഡ്!

‘സവർക്കറുടെ മാപ്പപേക്ഷ തെളിയിക്കാമോ? തെളിയിച്ചാൽ ഒരു ലക്ഷം രൂപ!’; സോഷ്യൽ മീഡിയയിൽ ചരിത്ര വെല്ലുവിളിയുമായി യുവാവ്

‘സവർക്കറുടെ മാപ്പപേക്ഷ തെളിയിക്കാമോ? തെളിയിച്ചാൽ ഒരു ലക്ഷം രൂപ!’; സോഷ്യൽ മീഡിയയിൽ ചരിത്ര വെല്ലുവിളിയുമായി യുവാവ്

ഇന്ത്യൻ സിനിമയിൽ ആദ്യമായാണ് ഇങ്ങനെയൊന്ന്; ചിലപ്പോൾ ലോകത്ത് തന്നെ ആരും ചെയ്തുകാണില്ല; ബറോസ് ഒരുപാട് പ്രത്യേകതകളുള്ള സിനിമയെന്ന് മോഹൻലാൽ

‘എങ്ങനെ സംഭവിച്ചുവെന്ന് അറിയില്ല, ക്ഷമ ചോദിക്കുന്നു; മോഹൻലാലിന് ഓസ്ട്രേലിയൻ വിസ നിഷേധിച്ചതായി റിപ്പോർട്ട് ,മാപ്പ് പറഞ്ഞ് താരം

Discussion about this post

Latest News

കിലോമീറ്ററുകൾ ഉയരത്തിൽ നിന്ന് വീണിട്ടും മഴത്തുള്ളികൾ നമ്മെ മുറിവേൽപ്പിക്കാത്തത് എന്തുകൊണ്ട്?

കിലോമീറ്ററുകൾ ഉയരത്തിൽ നിന്ന് വീണിട്ടും മഴത്തുള്ളികൾ നമ്മെ മുറിവേൽപ്പിക്കാത്തത് എന്തുകൊണ്ട്?

രാത്രിയില്ലെങ്കിൽ മനുഷ്യർക്ക് ഭ്രാന്ത് പിടിക്കുമോ? ഈ ഒരൊറ്റ മാറ്റം ലോകത്തെ എങ്ങനെ തകർക്കും?

രാത്രിയില്ലെങ്കിൽ മനുഷ്യർക്ക് ഭ്രാന്ത് പിടിക്കുമോ? ഈ ഒരൊറ്റ മാറ്റം ലോകത്തെ എങ്ങനെ തകർക്കും?

ധനകാര്യ മന്ത്രി സ്ഥാപിച്ച കമ്പനി; കുക്കർ സുരക്ഷിതമായതിന് കാരണക്കാരനായ ചെറുമകൻ

ധനകാര്യ മന്ത്രി സ്ഥാപിച്ച കമ്പനി; കുക്കർ സുരക്ഷിതമായതിന് കാരണക്കാരനായ ചെറുമകൻ

ദേശീയ ചിഹ്നങ്ങളെ അപമാനിക്കുന്നവർക്ക് ഇന്ത്യയിൽ ജീവിക്കാൻ അർഹതയില്ലെന്ന് യോഗി ആദിത്യനാഥ്: ലഖ്‌നൗവിൽ  തിരംഗ യാത്രയ്ക്ക് തുടക്കം

ദേശീയ ചിഹ്നങ്ങളെ അപമാനിക്കുന്നവർക്ക് ഇന്ത്യയിൽ ജീവിക്കാൻ അർഹതയില്ലെന്ന് യോഗി ആദിത്യനാഥ്: ലഖ്‌നൗവിൽ  തിരംഗ യാത്രയ്ക്ക് തുടക്കം

‘ഭക്ഷണം കഴിച്ചതിന് പിന്നാലെ മരണം; പാകിസ്താനിൽ ലഷ്കർ കമാൻഡർ കൊല്ലപ്പെട്ടു!’: അജ്ഞാത തോക്കുധാരികളുടെ പേടിസ്വപ്നത്തിൽ ഭീകരർ

‘ഭക്ഷണം കഴിച്ചതിന് പിന്നാലെ മരണം; പാകിസ്താനിൽ ലഷ്കർ കമാൻഡർ കൊല്ലപ്പെട്ടു!’: അജ്ഞാത തോക്കുധാരികളുടെ പേടിസ്വപ്നത്തിൽ ഭീകരർ

കൊച്ചിക്കാർക്ക് കോള്; പാലക്കാടിനും സന്തോഷം;  കേരളത്തിന് റെയിൽവേയുടെ വക ഓണസമ്മാനം

‘റഷ്യയിൽ നിന്ന് ഇന്ത്യയിലേക്ക് തീവണ്ടി പാത!; പാകിസ്താനും അഫ്ഗാനിസ്താനും വഴി പുതിയ റെയിൽ പദ്ധതിയുമായി പുടിന്റെ ഉപപ്രധാനമന്ത്രി!

ഫേസ്ബുക്കിലും സ്കൈപ്പിലും ഫോട്ടോകൾ അയയ്ക്കാൻ പെൺകുട്ടികളെ വശീകരിച്ചു; യുവാവിന് 30 വർഷം തടവ്

‘വിവാഹം കഴിഞ്ഞ് 7 വർഷത്തിനുള്ളിൽ സ്ത്രീ അസ്വാഭാവികമായി മരിച്ചാൽ ഭർത്താവിന് രക്ഷയില്ല; അലഹാബാദ് ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവ്!

ഗുരുതരാവസ്ഥയിലെന്ന് മാധ്യമങ്ങൾ; മുജ്തബ ഖമേനിയുടെ വീഡിയോ പുറത്തുവിട്ട് ഇറാൻ!

ഗുരുതരാവസ്ഥയിലെന്ന് മാധ്യമങ്ങൾ; മുജ്തബ ഖമേനിയുടെ വീഡിയോ പുറത്തുവിട്ട് ഇറാൻ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies