ന്യൂഡൽഹി: മഹാദേവ് വാതുവെപ്പ് ആപ്പ് പ്രൊമോട്ടർമാരുമായി 508 കോടി രൂപയുടെ ഇടപാട് നടത്തിയെന്ന ആരോപണത്തിൽ ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിനെ രൂക്ഷമായി വിമർശിച്ച് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. തിരഞ്ഞെടുപ്പ് ചെലവുകൾ വഹിക്കാൻ കോൺഗ്രസ് നേതാക്കൾ ശുഭം സോണിയിൽ നിന്ന് പണം കൈപ്പറ്റിയെന്നത് ശരിയാണോയെന്ന് സ്മൃതി ഇറാനി ചോദിച്ചു. തലസ്ഥാനത്ത് ബിജെപി ആസ്ഥാനത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. ഭരണകക്ഷിയായ കോൺഗ്രസ് പാർട്ടിയുടെ തിരഞ്ഞെടുപ്പ് ചെലവുകൾക്കായി യുഎഇയിൽ നിന്ന് വൻതോതിൽ പണം എത്തിക്കുന്നതിനായി പ്രവർത്തിച്ച അസിം ദാസിനെ പിടികൂടിയതായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പറഞ്ഞതിന് പിന്നാലെയാണ് കേന്ദ്ര മന്ത്രിയുടെ വിമർശനം.
ഹവാല ഇടപാടുകാരെ ഉപയോഗിച്ചാണ് കോൺഗ്രസ് ഛത്തീസ്ഗഡ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. നവംബർ 2ന് ഇഡി 5.39 കോടി രൂപ അറസ്റ്റിലായ അസിം ദാസിൽ നിന്ന് കണ്ടെടുത്തിരുന്നു. പിടിച്ചെടുത്ത ഫണ്ട് വരാനിരിക്കുന്ന ഛത്തീസ്ഗഡിലെ തിരഞ്ഞെടുപ്പ് ചെലവുകൾക്കായി ഭൂപേഷ് ബാഗേലിനെ കൈമാറാനായി മഹാദേവ് എപിപി പ്രൊമോട്ടർമാർ എത്തിച്ചതാണെന്ന് അസിം ദാസ് സമ്മതിച്ചതായി ഇഡി കണ്ടെത്തിയിട്ടുണ്ട്.
ഇതുവരെ 508 കോടി വരാനിരിക്കുന്ന ഛത്തീസ്ഗഡ് തിരഞ്ഞെടുപ്പിൽ ചെലവുകൾക്കായി മഹാദേവ് എപിപി പ്രൊമോട്ടർമാർ മുഖ്യമന്ത്രിക്ക് നൽകിയെന്ന് അസിം ദാസ് സമ്മതിച്ചു. മഹാദേവ് ശൃംഖലയിലെ ഉയർന്ന പ്രതികളിലൊരാളെന്ന് ഇഡി പറയുന്ന ശുഭം സോണിയുടെ ഉത്തരവനുസരിച്ചാണോ ഛത്തീസ്ഗഡിലെ കോൺഗ്രസ് നേതാക്കൾ ഇഡി കസ്റ്റഡിയിലുള്ള അസിം ദാസിൽ നിന്ന് പണം കൈപ്പറ്റിയതെന്ന് സ്മൃതി ഇറാനി ചോദിച്ചു.
‘ഇന്നലെ, ഭൂപേഷ് ബാഗേലുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വസ്തുതകളാണ് പുറത്തുവന്നത്. അസിം ദാസ് എന്ന വ്യക്തിയിൽ നിന്ന് 5.30 കോടിയിലധികം രൂപ പിടിച്ചെടുത്തു. കോൺഗ്രസ് നേതാക്കൾ അസിം ദാസിൽ നിന്ന് ശുഭം സോണി വഴി പണം കൈപ്പറ്റിയെന്നത് ശരിയാണോ?റായ്പൂരിൽ പോയി തിരഞ്ഞെടുപ്പ് ചെലവായി ബാഗേലിന് പണം നൽകാൻ അസിം ദാസ് സോണിയോട് ഉത്തരവിട്ടിരുന്നു. മഹാദേവ് ആപ്പിന് കീഴിലുള്ള അനധികൃത വാതുവെപ്പിൽ നിന്നാണ് ഈ പണം ലഭിച്ചതെന്ന് അസിം ദാസ് സമ്മതിച്ചു. മഹാദേവ് ഓൺലൈൻ ബുക്കിന്റെ ഉന്നതതല മാനേജ്മെന്റിന്റെ ഭാഗമാണ് ശുഭം സോണിയെന്ന് അസിം ദാസ് സമ്മതിച്ചിട്ടുണ്ട്’- സ്മൃതി ഇറാനി പറഞ്ഞു.
കോൺഗ്രസ് പാർട്ടി ഛത്തീസ്ഗഢ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് ഹവാല ഇടപാടുകാരെ ഉപയോഗിച്ചാണ്. ഛത്തീസ്ഗഡ് പോലീസും ആന്ധ്രാപ്രദേശും ബിജെപിയുടെ ഭരണ പരിധിയിൽ വരുന്നതല്ല. അപ്പോൾ ഭൂപേഷ് ബാഗേൽ സ്വന്തം സർക്കാരിനെ ചോദ്യം ചെയ്യുകയാണോയെന്നും കേന്ദ്രമന്ത്രി ചോദിച്ചു.
Discussion about this post