തൃശൂർ : ഗുരുവായൂരപ്പന് മുൻപിൽ താമര കൊണ്ട് തുലാഭാരം നടത്തി ദക്ഷിണ റെയിൽവേ ജനറൽ മാനേജർ. ശനിയാഴ്ച രാവിലെയാണ് ദക്ഷിണ റെയിൽവേയുടെ ജനറൽ മാനേജർ ആയ ആർ എൻ സിംഗ് ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തിയത്.
രാവിലെ 9 മണിയോടെ ക്ഷേത്രത്തിൽ എത്തിയ അദ്ദേഹത്തെ ക്ഷേത്രം ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ പി മനോജ്‌കുമാർ, അസിസ്റ്റന്റ് മാനേജർ ഏ വി പ്രശാന്ത് എന്നിവർ ചേർന്ന് സ്വീകരിച്ചു. ശേഷം ഗുരുവായൂരപ്പന് ഏറെ പ്രിയപ്പെട്ട താമര കൊണ്ടുള്ള തുലാഭാരം നടത്തുകയായിരുന്നു. 80 കിലോ താമരയാണ് തുലാഭാരത്തിനായി വേണ്ടിവന്നത്.
ദീർഘായുസ്സിനായാണ് ഗുരുവായൂർ ക്ഷേത്രത്തിൽ താമര കൊണ്ടുള്ള തുലാഭാരം നടത്തുന്നത്. ഏറെ വിശേഷപ്പെട്ട ഒരു വഴിപാടാണിത്. 2019 ൽ ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയും താമര കൊണ്ടുള്ള തുലാഭാരം നടത്തിയിരുന്നു.
Discussion about this post