തൃശ്ശൂരിൽ ഗിരിജ തിയേറ്ററിൽ നടന്ന ഗരുഡൻ എന്ന ചിത്രത്തിന്റെ പ്രത്യേക പ്രദർശനത്തിന് ശേഷം നടൻ സുരേഷ് ഗോപി മാദ്ധ്യമങ്ങളോട് സംസാരിക്കുമ്പോൾ ഒരു മാദ്ധ്യമപ്രവർത്തക നടത്തിയ ചില പരാമർശങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. മീഡിയവൺ റിപ്പോർട്ടറോട് മോശമായി പെരുമാറിയുന്ന കേസ് ഇനി കോടതി നോക്കിക്കോളും എന്ന് സുരേഷ് ഗോപി പറഞ്ഞപ്പോൾ ‘എന്ത് കോടതി’ എന്നാണ് റിപ്പോർട്ടർ ചാനലിന്റെ റിപ്പോർട്ടർ ചോദിച്ചത്. വലിയ വിമർശനമാണ് ഇപ്പോൾ ഈ റിപ്പോർട്ടർക്കെതിരെ ഉയർന്നുവരുന്നത്.
ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത് ഈ മാദ്ധ്യമപ്രവർത്തകയുടെ പ്രവൃത്തിയെക്കുറിച്ച് ബിജെപി നേതാവ് സന്ദീപ് വാര്യർ പങ്കുവെച്ച ഒരു പോസ്റ്റാണ്. കൂട്ടത്തിൽ ഒരാളുടെ വിവരം കണ്ടിട്ട് മാദ്ധ്യമപ്രവർത്തക സമൂഹമേ നിങ്ങൾക്ക് ലജ്ജ തോന്നുന്നില്ലേ എന്നാണ് സന്ദീപ് വാര്യർ ചോദിക്കുന്നത്. മൈക്കെടുത്ത് കയ്യിൽ പിടിപ്പിച്ചാൽ മാദ്ധ്യമ പ്രവർത്തനമാവില്ല. തലക്കകത്ത് കൂടി എന്തെങ്കിലും വേണമെന്നും സന്ദീപ് വാര്യർ വിമർശിച്ചു.
സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം,
കോടതി നോക്കിക്കോളും എന്ന് സുരേഷ് ഗോപി പറഞ്ഞപ്പോൾ പ്രബുദ്ധ മാധ്യമ പ്രവർത്തക ചോദിക്കുന്നു ” എന്ത് കോടതി “..
മാധ്യമ പ്രവർത്തക സമൂഹമേ കൂട്ടത്തിലൊരാളുടെ വിവരം കണ്ടിട്ട് നിങ്ങൾക്ക് ലജ്ജ തോന്നുന്നില്ലേ? മൈക്കെടുത്ത് കയ്യിൽ പിടിപ്പിച്ചാൽ മാധ്യമ പ്രവർത്തനമാവില്ല. തലക്കകത്ത് കൂടി എന്തെങ്കിലും വേണം.
Discussion about this post