റായ്പുർ : ഛത്തീസ്ഗഡിൽ ബിജെപി നേതാവിനെ കൊലപ്പെടുത്തി. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ ആയിരുന്നു കൊലപാതകം നടത്തിയത്. തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ നടന്ന കൊലപാതകം പ്രദേശത്തെ നടുക്കിയിരിക്കുകയാണ്.
മാവോയിസ്റ്റുകൾ ആണ് കൊലപാതകം നടത്തിയതെന്നാണ് സൂചന.
ഛത്തീസ്ഗഡിലെ കലാപബാധിത പ്രദേശമായ നാരായൺപൂർ ജില്ലയിലാണ് കൊലപാതകം നടന്നത്. ബിജെപിയുടെ പ്രാദേശിക നേതാവ് രത്തൻ ദുബെ ആണ് കൊല്ലപ്പെട്ടത്.
ബിജെപിയുടെ നാരായൺപൂർ ജില്ലാ യൂണിറ്റ് വൈസ് പ്രസിഡന്റും ഏരിയാ അസംബ്ലി കൺവീനറുമാണ് രത്തൻ ദുബെ. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കൗശൽനഗർ വില്ലേജ് മാർക്കറ്റിൽ വച്ചാണ് കൊലപാതകം നടന്നത്. നവംബർ 7 ന് ആണ് നാരായൺപൂർ അടക്കമുള്ള ഛത്തീസ്ഗഡിലെ 20 നിയമസഭാ സീറ്റുകളിലേക്കുള്ള ആദ്യഘട്ട തിരഞ്ഞെടുപ്പ് നടക്കുന്നത്.
Discussion about this post