മലയാളികളുടെ പാൻ ഇന്ത്യൻ സൂപ്പർതാരം ദുൽഖർ സൽമാന്റെ വാഹന ശേഖരത്തിലേക്ക് പുതിയൊരു അതിഥി കൂടി വന്നെത്തി. ബിഎംഡബ്ല്യുവിന്റെ അത്യാഡംബര സെഡാൻ 740ഐ എം സ്പോർട് ആണ് ദുൽഖർ സൽമാൻ ഏറ്റവും പുതിയതായി സ്വന്തമാക്കിയിരിക്കുന്ന വാഹനം. 1.7 കോടി രൂപയാണ് ഈ വാഹനത്തിന്റെ എക്സ്ഷോറൂം വില.
വാഹന പ്രേമത്തിന്റെയും വമ്പൻ കളക്ഷനുകളുടെയും കാര്യത്തിൽ നേരത്തെ തന്നെ ശ്രദ്ധ നേടിയിട്ടുള്ള താരമാണ് ദുൽഖർ സൽമാൻ. നിരവധി വാഹനങ്ങളാണ് താരത്തിന്റെ കളക്ഷനിൽ ഉള്ളത്. ബെൻസ്, പോർഷെ, ലാൻഡ് റോവർ തുടങ്ങിയ ആഡംബര കാറുകൾ ദുൽഖർ നേരത്തെ തന്നെ സ്വന്തമാക്കിയിരുന്നു.
ബിഎംഡബ്ല്യു സെവന്‍ സീരീസിന്റെ 2023 പതിപ്പാണ് ദുൽഖറിന്റെ ഏറ്റവും പുതിയ വാഹനം. താരത്തിന്റെ ഇഷ്ടനമ്പറായ 369 തന്നെയാണ് ഈ പുതിയ വാഹനത്തിനും നൽകിയിട്ടുള്ളത്. തമിഴ്നാട് റജിസ്ട്രേഷനിലുള്ള ഈ അത്യാഡംബര വാഹനത്തിന്റെ വീഡിയോ ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്.
Discussion about this post