ഡല്‍ഹി: അയോദ്ധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിയ്ക്കുമെന്ന് ബി.ജെ.പി എം.പി വിനയ് കത്യാര്‍. ക്ഷേത്രം നിര്‍മ്മിയ്ക്കുന്നത് രഹസ്യമായിട്ടായിരിക്കില്ല. എല്ലാ രാമ ഭക്തരെയും അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
രാമക്ഷേത്രം നിര്‍മ്മിയ്ക്കാനുള്ള ഒരുക്കം 1990ല്‍ തുടങ്ങിയതാണ്. ക്ഷേത്രനിര്‍മ്മാണത്തിന് കല്ലുകള്‍ ഇറക്കിയ വിശ്വഹിന്ദു പരിഷത്തിന്റെ നടപടിയില്‍ തെറ്റില്ലെന്നും വിനയ് കത്യാര്‍ അഭിപ്രായപ്പെട്ടു. കഴിഞ്ഞ ദിവസമാണ് അയോധ്യയില്‍ വി.എച്ച്.പി പ്രവര്‍ത്തകര്‍ അയോധ്യയില്‍ ക്ഷേത്ര നിര്മ്മാണത്തിനയി ശിലകള്‍ കൊണ്ടുവന്നത്.
Discussion about this post