ശ്രീനഗർ: ജമ്മു കശ്മീരിൽ ആക്രമണത്തിനുള്ള ഭീകരരുടെ ശ്രമം തകർത്ത് പോലീസ്. ഐഇഡി ശേഖരം പിടിച്ചെടുത്തു. നർവാൾ- സിദ്ര ദേശീയപാതയിൽ ആയിരുന്നു സംഭവം.
ടിഫിൻ ബോക്സിൽ ആക്കി വഴിയരികിൽ ഉപേക്ഷിച്ച നിലയിൽ ആയിരുന്നു ഐഇഡി. സംശയാസ്പദമായ സാഹചര്യത്തിൽ വഴിയരികിൽ ടിഫിൻ ബോക്സ് കണ്ടതോടെ പ്രദേശവാസികൾ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസിനൊപ്പം ബോംബ് സ്ക്വാഡും സ്ഥലത്ത് എത്തി. ബോംബ് സ്ക്വാഡ് ടിഫിൻ ബോക്സ് തുറന്ന് പരിശോധിച്ചപ്പോൾ ഐഇഡിയാണെന്ന് വ്യക്തമാകുകയായിരുന്നു. തുടർന്ന് നിർവ്വീര്യമാക്കി.
രണ്ട് കിലോ ഐഇഡിയായിരുന്നു ഉണ്ടായത്. പ്രദേശവാസികളെ ലക്ഷ്യമിട്ട് ആക്രമണം നടത്താനുള്ള പദ്ധതി ആയിരുന്നു ഇതെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. പ്രദേശത്ത് ഉൾപ്പെടെ പരിശോധന തുടരുകയാണ്. സംഭവത്തിൽ കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Discussion about this post